പീഡനം: പ്രതിയെ പോലീസിനു കൈമാറി
Posted on: 04 Mar 2015
നെടുങ്കണ്ടം: ഉടുമ്പന്‍ചോല വട്ടക്കണ്ണിപ്പാറയില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച പഴയിടത്തില്‍ ബാലകൃഷ്ണനെ(67) നാട്ടുകാര്‍ പിടികൂടി ശാന്തന്‍പാറ പോലീസിന് കൈമാറി. കുട്ടിയുടെ മാതാപിതാക്കള്‍ തമിഴ്‌നാട് ഈറോഡില്‍ തുണിമില്ലില്‍ ജോലി ചെയ്യുകയാണ്.
വല്യമ്മയോടും വല്യമ്മയുടെ രണ്ടാം ഭര്‍ത്താവ് ബാലകൃഷ്ണനോടുമൊപ്പമാണ് കുട്ടി താമസിച്ചുവന്നിരുന്നത്. കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ കൊണ്ടു പോയെങ്കിലും മാറ്റമുണ്ടായില്ല. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ സേലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കേസെടുത്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ തിങ്കളാഴ്ച വൈകുന്നേരം മുനിയറയില്‍നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്. ദേവികുളം സി.ഐ. അറസ്റ്റ് ചെയ്ത പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.