Crime News

കുറി നടത്തിപ്പുകാരന്‍ മുങ്ങി; ഗുണഭോക്താക്കള്‍ കട കാലിയാക്കി

Posted on: 04 Mar 2015


50ല്‍ ഏറെപ്പേര്‍ പോലീസില്‍ പരാതിനല്‍കി


കാളികാവ്: കാളികാവില്‍ ഗൃഹോപകരണ കുറിനടത്തിപ്പുകാരന്‍ മുങ്ങി. ഇതില്‍ നിരവധിപേര്‍ക്ക് സാമ്പത്തികനഷ്ടവുമുണ്ടായി. കാളികാവ് വൈദ്യുതിഓഫീസിനുമുകളിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായഗ്രൂപ്പ് ഉടമകളാണ് പണം തട്ടിപ്പ്‌നടത്തി കടന്നുകളഞ്ഞതായി പരാതി ഉയര്‍ന്നത്. കുറിനടത്തിപ്പുകാരന്‍ മുങ്ങിയവിവരമറിഞ്ഞ് ഏതാനും ഗുണഭോക്താക്കള്‍ വ്യവസായഗ്രൂപ്പിന്റെ കടയിലെ ഗൃഹോപകരണങ്ങള്‍ കൈക്കലാക്കി. പരാതിക്കാരുടെ എണ്ണം കൂടിയതോടെ പോലീസെത്തി കടപൂട്ടി.

വീടുകള്‍തോറും കയറിയാണ് കുറി പിരിച്ചെടുത്തിരുന്നത്. ആഴ്ചയില്‍ ചുരുങ്ങിയത് 250 രൂപയാണ് അടവാക്കിയിരുന്നത്. രണ്ടുവര്‍ഷമാണ് കുറിയുടെ കാലാവധി. സംഖ്യ നേരത്തെ അടവാക്കിയാലും കാലാവധിക്കുശേഷമാണ് ഉപകരണങ്ങള്‍ ലഭിക്കുക.

ഉപകരണങ്ങള്‍ വേണ്ടാത്തവര്‍ക്ക് പണം തിരിച്ചുനല്‍കും. 24,000 രൂപ അടച്ചവര്‍ക്ക് ബോണസ് ഉള്‍പ്പെടെ 34,000 രൂപ തിരിച്ചുനല്‍കുമെന്നാണ് അറിയിച്ചിരുന്നതെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു. 50ല്‍ ഏറെപ്പേര്‍ കാളികാവ് പോലീസ്‌സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്.
പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗംപേരും സ്ത്രീകളാണ്. ഒരുകോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്നാണ് പരാതി.േ
ബാണസ് ആനുകൂല്യം വലിയ സംഖ്യയാണെന്നുകണ്ട് ആഴ്ചയില്‍ 1000 രൂപവരെ അടവാക്കുന്നവരുണ്ട്. വ്യവസായഗ്രൂപ്പില്‍ ചേര്‍ന്നവര്‍ക്കാര്‍ക്കും പണം നഷ്ടമാവില്ലെന്നും തിരിച്ചുനല്‍കുന്നതിന് നടപടിയുണ്ടാകുമെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

 

 




MathrubhumiMatrimonial