Crime News

നൈജീരിയയില്‍ സൈന്യം 73 ബോക്കോഹറാം ഭീകരരെ വധിച്ചു

Posted on: 04 Mar 2015


കാനോ: നൈജീരിയയില്‍ മണിക്കൂറുകള്‍നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം 73 ബോക്കോഹറാം ഭീകരരെ വധിച്ചു. മൈദുഗുരിക്കു സമീപമുള്ള കൊന്‍ഡുഗയിലായിരുന്നു സംഭവം.
പ്രദേശത്തെ ജനങ്ങളുടെകൂടി സഹായത്തോടെയായിരുന്നു സൈന്യത്തിന്റെ പ്രത്യാക്രമണം. കന്നുകാലികളെ മേയ്ക്കുന്നവരെന്ന വ്യാജേനയാണ് നൂറ്റമ്പതോളം ഭീകരര്‍ പ്രദേശത്തെത്തിയത്. സൈനിക പോസ്റ്റിനു സമീപമെത്തിയതോടെ കന്നുകാലികളെ ഉപേക്ഷിച്ച ഇവര്‍ ആക്രമണം തുടങ്ങി. രാവിലെ ഏഴുമണിയോടെയായിരുന്നു ആക്രമണം.
ആക്രമണം മണത്ത സൈന്യം തിരിച്ചടിക്കാന്‍ തയ്യാറായിനില്‍പ്പുണ്ടായിരുന്നു. ആറുമണിക്കൂര്‍നീണ്ട വെടിവെപ്പിനൊടുവില്‍ സൈന്യം ഭീകരരെ തുരത്തി. ബാക്കിയുള്ള ഭീകരര്‍ കാടുകളിലേക്കു രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കാറില്‍ ബോംബുമായിവന്ന ചാവേര്‍ഭീകരനെ സൈന്യം വെടിവെച്ചുകൊന്നിരുന്നു.

 

 




MathrubhumiMatrimonial