
മാവോവാദി അറസ്റ്റ്; കേരളത്തിന് നോട്ടീസ്
Posted on: 04 Mar 2015
ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോവാദി എന്ന് മുദ്രകുത്തി അറസ്റ്റുചെയ്യുന്നുവെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.ജി.പി. മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരായ തുഷാര്‍ നിര്‍മല്‍ സാരഥിയെയും ജയ്‌സണ്‍ കൂപ്പറെയും യു.എ.പി.എ. നിയമപ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ച നടപടി സംബന്ധിച്ച വാര്‍ത്തകള്‍ സ്വമേധയാ പരാതിയായി സ്വീകരിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഗൗരവമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
