Crime News

ദളിത് - വണ്ണിയര്‍ സംഘര്‍ഷം: സേലത്ത് നിരോധനാജ്ഞ

Posted on: 04 Mar 2015


ചെന്നൈ: ദളിത്-വണ്ണിയര്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സേലത്തെ 21 ഗ്രാമങ്ങളില്‍ സി.ആര്‍.പി.സി. 144 പ്രകാരമുള്ള നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സേലത്തിനടുത്ത് തിരുമളൈഗിരിയില്‍ അടുത്തിടെ പുനരുദ്ധരിച്ച ശിവക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന് ദളിതര്‍ക്ക് ക്ഷേത്രം അധികൃതര്‍ അനുമതി നിഷേധിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ക്ഷേത്രം ഭാരവാഹികളും സ്ഥലത്തെ പ്രബല ഹിന്ദു സമുദായവുമായ വണ്ണിയര്‍മാരുമായാണ് ദളിതര്‍ ഏറ്റുമുട്ടിയത്.

സംഘര്‍ഷം കനത്തതോടെ സേലം പോലീസ് സൂപ്രണ്ട് എ. അമല്‍രാജിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. ആര്‍.ഡി.ഒ. ഷെയ്ക് മൊഹിദീന്‍ ആണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ക്ഷേത്രം പോലീസ് താത്കാലികമായി പൂട്ടി മുദ്രവെച്ചു. ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് പോലീസ് അനുമതി നിഷേധിച്ചു.

 

 




MathrubhumiMatrimonial