Crime News

ആന്ധ്രയില്‍ വന്‍ ആയുധശേഖരം പിടിച്ചു

Posted on: 04 Mar 2015


ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ വന്‍ സ്‌ഫോടകവസ്തുശേഖരവുമായി മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. 1,249 ജലാറ്റിന്‍ സ്റ്റിക്, 500 കിലോ അമോണിയം നൈട്രേറ്റ്, 370 മീറ്റര്‍ ഫ്യൂസ് വയര്‍, 500 ഡിറ്റനേറ്റര്‍, 500 ഇലക്ട്രിക് ഡിറ്റനേറ്റര്‍ എന്നിവയാണ് ബേദ്മചേര്‍, കര്‍ണൂല്‍ എന്നിവിടങ്ങളില്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. എസ്.റെഡ്ഡി, ലിംഗായ, ശ്രീനിവാസലു എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി നടത്തിയ വാഹനപരിശോധനയിലാണ് സ്‌ഫോടകവസ്തുക്കളുമായി സംഘം പിടിയിലായത്. ഇവരില്‍നിന്നു ലഭിച്ച വിവരമനുസരിച്ചു നടത്തിയ തുടര്‍പരിശോധനയിലാണ് കര്‍ണൂലിലെ വന്‍ ആയുധശേഖരം കണ്ടെടുത്തത്.
ഖനനമാഫിയകള്‍ക്ക് അനധികൃതമായി സ്‌ഫോടകവസ്തുക്കളെത്തിക്കുന്ന സംഘമാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടകവസ്തുനിയമപ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

 

 




MathrubhumiMatrimonial