വിസാ തട്ടിപ്പ് സംഘത്തിലെ രണ്ടാം പ്രതി പിടിയില്‍
Posted on: 04 Mar 2015
മുണ്ടക്കയം: വിസ നല്‍കാമെന്നുപറഞ്ഞ് പലരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ േകസിലെ രണ്ടാം പ്രതി തൃശ്ശൂര്‍ വിയ്യൂര്‍ പള്ളിഭാഗം കണ്ണേകാവില്‍ വിജയകുമാര്‍ (42)പോലീസ് കസ്റ്റഡിയില്‍. ഡോക്ടര്‍മാരുടെ എംബ്ലൂ പതിച്ച ഇയാളുടെ ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ ഒന്നാം പ്രതിയായ കണ്ണിമല പുത്തന്‍പുര ജോസി(52)നെ ജൂലായില്‍ പോലീസ് പിടികൂടിയിരുന്നു.
കോയമ്പത്തൂരില്‍നിന്നാണ് വിജയകുമാറിനെ പിടികൂടിയത്. പാലക്കാട് സ്വകാര്യ ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റാണെന്നാണ് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞിരുന്നത്. രണ്ട് ഭാര്യമാരുള്ള ഇയാള്‍ 27 കാരിയായ എന്‍ജിനിയറിങ് ബിരുദധാരിയോടൊപ്പമായിരുന്നു താമസം. നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു.
ഓസ്‌ട്രേലിയയില്‍ സ്വകാര്യ ആസ്പത്രിയില്‍ അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, നഴ്‌സ് തുടങ്ങിയ ജോലികള്‍ നല്‍കാമെന്നുപറഞ്ഞ് ഒട്ടേറെപ്പേരില്‍നിന്ന് ലക്ഷങ്ങള്‍തട്ടിയ കേസിലാണ് വിജയകുമാറിനെ കസ്റ്റഡിയിലെടുത്തത്. വിജയകുമാറിന്റ വിവിധ ബാങ്കുകളിലെ അക്കൗണ്ടിലേക്ക് ഉദ്യോഗാര്‍ത്ഥികളെക്കൊണ്ട് പണം ഇടീക്കുകയാണ് പതിവ്.
മുണ്ടക്കയം കരിനലം സ്വദേശി പടിഞ്ഞറെമഠത്തില്‍ സാബു വര്‍ഗീസ്, ചെളിക്കുഴി കൊല്ലംപറമ്പില്‍ ഉല്ലാസ്, ഏന്തയാര്‍ പുതുപറമ്പില്‍ രഞ്ജിത്ത് ആന്റണി, കൂവപ്പള്ളി കിഴക്കേതില്‍ അഭിലാഷ്, കോട്ടയം വയല നടുമാടേത്തല്‍ േജക്കബ് ചാക്കോ, കാഞ്ഞിരപ്പള്ളി ആനക്കല്ല് കുന്നത്ത് സെബിന്‍, കോരുത്തോട് പെരിങ്ങലംതറപ്പേല്‍ മറിയാമ്മ, 35-ാംമൈല്‍ സ്വദേശിനി രജനി, എന്നിവരില്‍നിന്ന് 1.5 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപവരെ നേരത്തെ പിടിയിലായ പുത്തന്‍പുര ജോസ് മുഖേന വിജയകുമാര്‍ തട്ടിയതായാണ് പരാതി.
സംസ്ഥാനത്തിന്റെ അകത്തും പുറത്തും വിസ നല്‍കാമെന്നുപറഞ്ഞ് വിജയകുമാര്‍ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തി ലഭിച്ച പണംകൊണ്ട് കോയമ്പത്തൂരില്‍ 32 ഏക്കര്‍ സ്ഥലം വാങ്ങിയതായും അറിയുന്നു. വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്.