മയക്കുമരുന്നുകേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മുങ്ങിയ പ്രതി അഞ്ചുവര്‍ഷത്തിനുശേഷം അറസ്റ്റില്‍
Posted on: 04 Mar 2015
മുള്ളേരിയ: മയക്കുമരുന്ന് കടത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ അഞ്ചുവര്‍ഷത്തിനുശേഷം ആദൂര്‍ പോലീസ് അറസ്റ്റുചെയ്തു. മുള്ളേരിയ പൂത്തപ്പലം ബട്ടംമൂലയില്‍ ഹസ്സന്‍ മുഹമ്മദി(40)നെയാണ് എസ്.ഐ. ടി.പി.ദയാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
2003-ല്‍ ചെന്നൈയില്‍ വെച്ചാണ് ഹസ്സന്‍ മുഹമ്മദ് ഏഴുകിലോ മയക്കുമരുന്നുമായി പിടിയിലായത്. മധുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ 2009-ല്‍ ആറുദിവസത്തെ പരോളിനിറങ്ങി മുങ്ങുകയായിരുന്നു. മധുര ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ 200-ല്‍ ആദൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. മുംബൈയില്‍ ഹോട്ടല്‍ജോലി ചെയ്യുന്നതിനിടെ നാട്ടിലെത്തിയപ്പോള്‍ അറസ്റ്റുചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.