
വ്യത്യസ്തരായി വാളാര്‍ഡിയിലെ ഓട്ടോഡ്രൈവര്‍മാര്‍
Posted on: 04 Mar 2015

വണ്ടിപ്പെരിയാര്‍: വാളാര്‍ഡി ഓട്ടോഡ്രൈവേഴ്‌സ് അസോസിയേഷന്റെ സാമൂഹ്യ പ്രവര്‍ത്തനം മാതൃകയാകുന്നു. ഓരോ ദിവസവും 5 രൂപ വീതം അംഗങ്ങളില്‍ നിന്ന്പിരിച്ചും കവലയില്‍ സ്ഥാപിച്ച ഹുണ്ടികയില്‍ നിന്ന് കിട്ടുന്ന തുകഉപയോഗിച്ചും മാസംതോറും നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്. മൂന്നുവര്‍ഷംകൊണ്ട് നാല്പതിലധികം ആളുകള്‍ക്ക് ധനസഹായം നല്‍കി. 38 അംഗങ്ങളാണ് അസോസിയേഷനില്‍ ഉള്ളത്. എല്ലാം അംഗങ്ങളും യൂണിഫോമിനൊപ്പം പീരുേമട് ജോ.ആര്‍.ടി.ഒ. ഒപ്പിട്ടുനല്‍കിയ തിരിച്ചറിയല്‍കാര്‍ഡ് ധരിച്ചാണ് സ്റ്റാന്‍ഡില്‍ എത്തുക. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നു. അസോസിയേഷന്റെ പൊതുഫണ്ടില്‍ നിന്നാണ് കാക്കിയൂണിേഫാം തയ്ച്ച് ഉപയോഗിക്കുന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ മോട്ടോര്‍-വാഹനവകുപ്പുമായി ചേര്‍ന്ന് നടത്തുന്നുണ്ട്. വാളാര്‍ഡിയില്‍ നടന്ന നാലാംവാര്‍ഷിക പൊതുസമ്മേളനം ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.ബിജു അധ്യക്ഷതവഹിച്ചു. സുരേന്ദ്രന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.മാരിയപ്പന്‍, പി.നളിനാക്ഷന്‍, ഷീല വര്‍ഗീസ്, ജെയിംസ് മാമ്മന്‍, എസ്.അന്‍പുരാജ്, നെജീബ് ഇല്ലത്തുപറമ്പില്‍, എ.അഷറഫ് സണ്ണികിഴക്കേതില്‍, സജി പി.വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഷാജി മേലേടത്ത് (പ്രസി.), ഷാജി തോട്ടപ്പറമ്പില്‍ (സെക്ര.), കുഞ്ഞുമോന്‍ മുളയ്ക്കല്‍ (വൈസ്. പ്രസി.), അജേഷ് കാക്കാലംപറമ്പില്‍ (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
