Crime News

പഴയ തുണിനല്‍കിയ വീട്ടമ്മയുടെ ആഭരണം നഷ്ടപ്പെട്ടു

Posted on: 04 Mar 2015



വള്ളിക്കുന്ന്:
പഴയതുണി ശേഖരിക്കുന്ന അന്യസംസ്ഥാനക്കാര്‍ക്ക് സാരിനല്‍കിയ വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. വള്ളിക്കുന്ന് ബാലാതിരുത്തി പൂതാറമ്പത്ത് സജിതയുടെ മൂന്നരപ്പവന്‍ ആഭരണങ്ങളാണ് നഷ്ടമായത്. സ്വര്‍ണം പൊതിഞ്ഞുെവച്ചതോര്‍ക്കാതെ സാരി എടുത്തുകൊടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാരിയില്‍ പൊതിഞ്ഞുെവച്ചിരുന്ന പേഴ്‌സിലെ രണ്ടുമാല, രണ്ടുജോഡി കമ്മല്‍, ഒരു മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. ഹിന്ദി സംസാരിക്കുന്നവരായിരുന്നു തുണി ശേഖരിക്കാന്‍ വന്നത്. പരപ്പനങ്ങാടി പോലീസില്‍ പരാതിനല്‍കി.

 

 




MathrubhumiMatrimonial