പന്തുരുളുമ്പോള്‍ ഇവിടെ തളിരിടും കല്യാണക്കനവുകള്‍
Posted on: 03 Mar 2015
സിറാജ് കാസിം

കോട്ടയ്ക്കല്‍: കാണികളുടെ ആവേശം അതിരിട്ട കാവതികളത്തെ പാടത്ത് പന്തുരുളുമ്പോള്‍ ആ പെണ്‍കുട്ടികളുടെ മനസ്സില്‍ ഒപ്പനയുടെ ഇശലുകള്‍ താളമിട്ടുതുടങ്ങും. നിറഞ്ഞകണ്ണുകളോടെ അവരുടെ ഉമ്മമാര്‍ നിസ്‌കാരപ്പായയിലിരുന്ന് ദൈവത്തിനെ സ്തുതിക്കും. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹസ്വപ്‌നങ്ങള്‍ പൂവണിയിക്കാനാകുന്നതിന്റെ ആശ്വാസത്തില്‍ മൂസയും സക്കീറുമൊക്കെ ചിരിതൂകും. ഇത് ഫുട്‌ബോളിലൂടെ ജീവിതത്തിന് പ്രകാശമേകാന്‍ശ്രമിക്കുന്ന കൂട്ടായ്മയുടെ കഥ.
പകരംവെക്കാനില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ സാക്ഷ്യപത്രംപോലൊരു ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് കോട്ടയ്ക്കലിനടുത്ത കാവതികളത്ത് ഇപ്പോള്‍ നടക്കുന്നത്. ജനകീയകൂട്ടായ്മയില്‍ നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിലൂടെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹമാണ് സംഘാടകര്‍ സ്വപ്‌നംകാണുന്നത്.
കളികാണാന്‍വരുന്ന ഓരോരുത്തരുടെയും മനസ്സിലുള്ളതും ഇതേ സ്വപ്‌നംതന്നെ. പത്തുരൂപയുടെ ടിക്കറ്റെടുത്ത് കളികാണുമ്പോള്‍ ഇവര്‍ക്കറിയാം, ഇതിലൂടെ അവരുടെ നാട്ടിലുള്ള ഏതൊക്കെയോ പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണക്കനവുകളാണ് തളിരിടുന്നതെന്ന്. പണമില്ലാത്തതിനാല്‍ പെണ്‍കുട്ടികളില്‍ ഒരാളുടെപോലും വിവാഹം നടത്താന്‍കഴിയാത്തതിന്റെ സങ്കടത്തില്‍ ഇരിക്കുന്ന മാതാപിതാക്കളുടെ നേര്‍ക്കാണ് കാവതികളം ടൂര്‍ണമെന്റ് സഹായത്തിന്റെ കൈനീട്ടിയെത്തുന്നത്. ഇപ്പോള്‍ അപേക്ഷകരായെത്തിയവര്‍ മുസ്ലിം കുടുംബങ്ങളാണെങ്കിലും ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സഹായംനല്‍കണമെന്നാണ് സംഘാടകരുടെ ആഗ്രഹം.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫുട്‌ബോളിനെ വഴിതിരിച്ചുവിടാമെന്ന ചിന്തകളിലൂടെയാണ് കാവതികളത്തെ ജനങ്ങള്‍ വിവാഹവും ഫുട്‌ബോളും എന്ന സ്വപ്‌നത്തിലേക്കെത്തിയത്. ഒരു ജനകീയകമ്മിറ്റി യോഗത്തിലായിരുന്നു ഈ ആശയം മുന്നോട്ടുവന്നത്.
''ജീവകാരുണ്യവും ഫുട്‌ബോളും ഒന്നിക്കുന്ന മൈതാനമാണിത്...'' ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ തൈക്കാട്ട് മൂസയുടെ വാക്കുകളില്‍ ജനകീയകൂട്ടായ്മയുടെ മനസ്സ് വ്യക്തമാണ്.
മൂന്നാഴ്ചനീളുന്ന ടൂര്‍ണമെന്റില്‍ 32 ടീമുകളാണ് കാവതികളത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്കുള്ള ട്രോഫിക്കും കാഷ് പ്രൈസിനും സ്‌പോണ്‍സര്‍മാരെ കിട്ടി. ടൂര്‍ണമെന്റിനുള്ള െചലവുകഴിഞ്ഞ് ബാക്കി തുകമുഴുവന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. അശരണരായവര്‍ക്ക് ചികിത്സാസഹായംനല്‍കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.
ഫുട്‌ബോളിലൂടെകിട്ടുന്ന ഓരോ ചില്ലിക്കാശും ജീവകാരുണ്യത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് കമ്മിറ്റിയംഗം സക്കീര്‍ പറയുമ്പോള്‍ കാവതികളത്തെ ജനങ്ങള്‍ ഒരേമനസ്സോടെ ചൊവ്വാഴ്ച മൈതാനത്തേക്കൊഴുകും... കാരണം ഇന്നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍.