
നെല്‍കൃഷിയില്‍ വിജയഗാഥയുമായി സമതാ സ്വാശ്രയസംഘം
Posted on: 01 Mar 2008

പഞ്ചായത്തിലെ ഒട്ടുമിക്ക പാടങ്ങളും തരിശിട്ടിരിക്കുകയാണ്. തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് പുറമെ മറ്റ് കൃഷിക്കാര്‍ക്ക് പ്രചോദനവും പ്രേരണയും നല്‍കുക എന്ന ലക്ഷ്യവും സമതാ പ്രവര്‍ത്തകര്‍ക്കുണ്ട്. തരിശുകിടന്ന ഭൂമിയില്‍ കൃഷിയിറക്കി മികച്ച വിളവുനേടി ഇവര്‍ കഴിഞ്ഞ വര്‍ഷം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കൃഷി ഓഫീസര്‍ ബാബു ജോണ്‍, ജീവനക്കാര്‍, ഗ്രാമപഞ്ചായത്ത് ഭരണസമിതി എന്നിവരുടെ പ്രോത്സാഹനവും പിന്തുണയും ലഭിച്ചിരുന്നതായി സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ പറയുന്നു. കൃഷിഭവന്റെ സഹകരണത്തോടെ ാെരുമാസം നീണ്ടുനിന്ന നെല്‍വയല്‍ ക്ലാസ് നടത്താനും സമിതിക്ക് കഴിഞ്ഞു. രണ്ടുവര്‍ഷവും നടത്തിയ പ്രയത്‌നത്തിലൂടെ നെല്‍കൃഷി നഷ് ടമാണെന്ന ധാരണ തിരുത്താനായെന്ന് സംഘം ഭാരവാഹികളായ വി.ആര്‍.രാജേന്ദ്രന്‍, എം.ഒ.തോമസ്, ഷാജി തോമസ്, ആഗസ് റ്റിന്‍ എം.ആര്‍, സോമന്‍ എന്നിവര്‍ പറഞ്ഞു.
