
പഠനത്തോടൊപ്പം വരുമാനവുമൊരുക്കി ...കൈത്തൊഴില്‍ പരിശീലന ക്യാമ്പ്
Posted on: 25 Feb 2015

കോഴിക്കോട്: പഠനത്തോടൊപ്പം വരുമാനം കൂടി ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്റെ നേത്യത്വത്തില്‍ ഹൈസ്‌കൂള്‍, യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൈത്തൊഴില്‍ പരിശീലന ക്യാമ്പ് നടത്തി . ക്ലേ മോഡലിംങ്, മ്യൂറല്‍ പെയിന്റിംങ്, പാവ നിര്‍മ്മാണം,വോളിബോള്‍ നെറ്റ് നിര്‍മ്മാണം തുടങ്ങി പതിനാലോളം ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ഇത്തരം ട്രയിനിംങ് ക്യാമ്പുകള്‍ വിദ്യാര്‍ത്ഥികളിലെ ആത്മവിശ്വാസം കൂട്ടുമെന്ന് പരിശീലനത്തിന് നേത്യത്വം നല്‍കിയവര്‍ അഭിപ്രായപ്പെട്ടു.ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് കൂടുതല്‍ മികച്ച ട്രയിനിങ് ലഭ്യമാക്കും.
