
ലൈവ് ക്ലാസ്‌റൂമൊരുക്കി സാഞ്ചോ സ്‌കൂള്‍
Posted on: 25 Feb 2015

ഇടുക്കി: മക്കള്‍ സ്‌കൂളില്‍ പോയി തിരിച്ചു വരുന്നതു വരെ അച്ഛനമ്മമാരുടെ നെഞ്ചില്‍ ആധിയാണ്. കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്രയ്ക്ക് ഭീതി ജനിപ്പിക്കുന്നതാണ്. ഇതിനൊരു പരിഹാരമെന്നോളം കൊടുവേലി ഗ്രാമത്തിലെ സാഞ്ചോ സ്‌കൂള്‍ ക്ലാസ് റൂം ലൈവാകുന്നു. മാതാപിതാക്കള്‍ക്ക് ക്ലാസ് മുറികളിലെ പ്രവര്‍ത്തനങ്ങളും സുരക്ഷിതത്വവും തീര്‍ത്തും സുതാര്യമായി അറിയാന്‍ കഴിയുമെന്ന സ്‌കൂള്‍ അധിക്യതര്‍ അറിയിച്ചു. ജോലിത്തിരക്കിനിടയില്‍ ക്ലാസ് റൂമിലെ മക്കളെയും ഒന്നു കാണാം.
