മതവ്യത്യാസത്തിനതീതമായ മാനുഷികത
Posted on: 29 Aug 2009
പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി
മതം, ദേശം തുടങ്ങിയവയിലെ വിഭിന്നതകള്‍ക്കതീതമായി മനുഷ്യവര്‍ഗം ഒറ്റ കുടുംബം എന്ന ആശയം ഖുര്‍ആന്‍ വ്യക്തമായി പ്രഖ്യാപിക്കുന്നു. ''നിങ്ങളെയെല്ലാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നാം സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങളെ വ്യത്യസ്ത ജനതകളും ഗോത്രങ്ങളുമായി തരംതിരിച്ചത് പരസ്പരം അറിയാന്‍ വേണ്ടി മാത്രം.'', ''നിങ്ങള്‍ ഒറ്റ സമുദായം; ഞാന്‍ നിങ്ങളുടെദൈവവും'' എന്നീ വചനങ്ങള്‍ ഒരു ദൈവം ഒരു ജനത എന്ന ആശയമാണ് വ്യക്തമാക്കുന്നത്. ലോകത്ത് മനുഷ്യനിര്‍മിത മതങ്ങള്‍ പലതുമുണ്ടെങ്കിലും ദൈവികമതം ഒന്നേയുള്ളു. അതിന് വ്യത്യസ്തകാലഘട്ടങ്ങളില്‍ പ്രവാചകന്മാരും പ്രബോധകരായ മഹാപുരുഷന്മാരുമുണ്ടായി എന്നുമാത്രം. അവരെല്ലാം അവതരിപ്പിച്ച അടിസ്ഥാനതത്ത്വങ്ങള്‍ ഒന്നുതന്നെ. എന്നാല്‍ എല്ലാ മതപ്രവാചകന്മാരെയും മതഗ്രന്ഥങ്ങളെയും അംഗീകരിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. മതപരമായ ഭിന്നതകള്‍ക്കതീതമായ മാനുഷികതയില്‍ അധിഷ്ഠിതമായിരിക്കണം മനുഷ്യബന്ധങ്ങള്‍. ''നിങ്ങള്‍ക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം'' എന്ന ആശയമാണ് ഖുര്‍ആന്‍ മുമ്പില്‍ വെയ്ക്കുന്നത്. ഒരു മതത്തില്‍ വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനുമുണ്ട്. മനുഷ്യര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയ്ക്ക് പരസ്പരം ആദരിച്ചും അംഗീകരിച്ചും ജീവിക്കാന്‍ ബാധ്യസ്ഥരാണ്. ദൈവം പരിപാവനമാക്കിയ മനുഷ്യജീവന്‍ ഏത് മതക്കാരുടേതാണെങ്കിലും അപഹരിക്കാന്‍ പാടില്ല. ദേവാലയങ്ങള്‍ ആരുടേതാണെങ്കിലും അവയ്ക്ക് സംരക്ഷണം നല്‍കുകയും അവയെ പ്രതിരോധിക്കുകയും വേണം. ആരുടെയും ആരാധ്യവസ്തുക്കളെ അവഹേളിക്കരുത് - ഇവയെല്ലാം ഖുര്‍ആന്റെ നിര്‍ദ്ദേശങ്ങളാണ്.
പ്രവാചകനായ മുഹമ്മദ് നബി ഖുര്‍ആന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള ജീവിതത്തിന് മാതൃക കാണിച്ചു. അയല്‍വാസി ഏത് മതക്കാരനാകട്ടെ, വിശിഷ്ടാഹാരമുണ്ടാക്കിയാല്‍ ഒരു പങ്ക് അവനും നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ''ദൈവത്തിലും പരലോകജീവിതത്തിലും വിശ്വസിക്കുന്ന ആരുംതന്നെ അയല്‍വാസിയെ ഉപദ്രവിക്കരുത്''. നബിയെ ഏറ്റവും അധികം ഉപദ്രവിക്കുന്ന അന്യമതക്കാരനായ അയല്‍വാസിക്ക് രോഗമാണെന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ അയാളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. ജൂതന്റെ ശവമഞ്ചം കടന്നുപോകുന്നത് കണ്ടപ്പോള്‍ എഴുന്നേറ്റുനിന്ന് ആദരിക്കുകയും അനുയായികളോട് അങ്ങനെ ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്തു. തന്നെ സന്ദര്‍ശിക്കാന്‍ വന്ന കുരിശാരാധകരായ ചിലര്‍ക്ക് പള്ളിയില്‍ സൗകര്യം ചെയ്തുകൊടുക്കുകയും അവിടെവെച്ച് അവരുടെ മതാചാരപ്രകാരമുള്ള പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കുകയും ചെയ്തു.
അക്രമം കാണിക്കുന്നവരോട് പ്രതികാരനടപടികള്‍ സ്വീകരിക്കാതെ ശത്രുവിനെ മിത്രമാക്കി മാറ്റിയെടുക്കുന്ന സമീപനരീതി സ്വീകരിക്കാന്‍ ഖുര്‍ആന്‍ കല്പിക്കുന്നു: ''നല്ലതും ചീത്തയും തുല്യമാവുകയില്ല. ഏറ്റവും നല്ലതുകൊണ്ട് തിന്മയെ തടുക്കുക. അപ്പോള്‍ നിന്നോട് ശത്രുതയുള്ളവന്‍ നിന്റെ മിത്രമായി മാറുന്നത് കാണാം'' 41:34. ഇങ്ങോട്ട് ഉപദ്രവം കാണിച്ചവര്‍ക്ക് അങ്ങോട്ട് പകരം സ്നേഹം കൊടുത്തതിന് നിരവധി ഉദാഹരണങ്ങള്‍ പ്രവാചകന്റെ ജീവിതത്തിലുണ്ട്. അദ്ദേഹത്തെ വധിക്കാന്‍ ശ്രമിക്കുകയും നാട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തവര്‍ക്ക്, അവരുടെ മേല്‍ അദ്ദേഹം ആധിപത്യം നേടിയ സന്ദര്‍ഭത്തില്‍ യാതൊരു പ്രതികാരനടപടിയും സ്വീകരിക്കാതെ പൊതുമാപ്പ് നല്‍കുകയാണുണ്ടായത്.
''ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം ഒരു സമൂഹമാക്കുമായിരുന്നു'' എന്ന ഖുര്‍ആന്‍ വാക്യം ബഹുസ്വരത ദൈവത്തിന്റെ ഉദ്ദേശ്യപ്രകാരം സംഭവിച്ച ഒരു യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കുന്നു.