മനുഷ്യനെ മാനിക്കുക
Posted on: 24 Aug 2009
എംപി അബ്ദുസ്സമദ് സമദാനി
''നിശ്ചയം. മനുഷ്യപുത്രന്മാരെ നാം ആദരിച്ചിരിക്കുന്നു. കരയിലും കടലിലും സഞ്ചരിക്കാനായി അവര്‍ക്ക് നാഥന്‍ വാഹനങ്ങളൊരുക്കി. ഉത്തമവിഭവങ്ങള്‍ അവര്‍ക്ക് ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാം അവര്‍ക്ക് മഹത്വം കല്പിക്കുകയും ചെയ്തു.'' (ഖുര്‍ആന്‍ 17 : 70)
സ്രഷ്ടാവായ ദൈവംപോലും മനുഷ്യനെ ആദരിച്ചുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഏറ്റവും ഉല്‍കൃഷ്ടമായ ഘടനയിലും രൂപത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവം പ്രപഞ്ചത്തിലും പ്രകൃതിയിലും അവന് വേണ്ടതെല്ലാം സംവിധാനിച്ചിരിക്കുന്നു. ഈ സജ്ജീകരണങ്ങളിലെല്ലാം മനുഷ്യന് ദൈവം നല്‍കിയ പരിഗണനയും ബഹുമാനവുമാണ് ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.
മാനവന്‍ മാനിക്കപ്പെടണമെന്ന ഖുര്‍ആനിക വീക്ഷണത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണ്. മനുഷ്യന്‍ അവമതിക്കപ്പെടുന്നു എന്നതാണ് ആധുനിക നാഗരികതയുടെ ഏറ്റവും വലിയ ദൗര്‍ബ്ബല്യം. വാണിജ്യവല്‍ക്കരിക്കപ്പെട്ട ആഗോളഘടനയില്‍ പണത്തിനാണ് മുന്‍തൂക്കം. മാനദണ്ഡങ്ങള്‍ക്കെല്ലാം സാമ്പത്തികസ്വഭാവം കൈവന്നിരിക്കുന്നു. ഈ ആഗോളവിപണിയില്‍ ഓരോന്നിന്റെയും വിലയാണ് അതിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത്. ലാഭനഷ്ടങ്ങളുടെയും കൊള്ളക്കൊടുക്കകളുടെയും ഈ ഗണിതശാസ്ത്ര വിനിമയത്തില്‍ മനുഷ്യപുത്രന് മാത്രം സ്ഥാനമില്ല. അവന്റെ രക്തത്തിന് പച്ചവെള്ളത്തിന്റെ വിലപോലുമില്ല. ആര്‍ക്കും ഏത് നടുറോഡിലും പട്ടാപ്പകല്‍ സമയത്ത് അവന്റെ ജീവന്‍ ഹനിക്കാം.
മനുഷ്യന്റെ ഐഹികദേഹവും ഭൗതിക ജീവിതസാഹചര്യങ്ങളും പണവും പ്രതാപവുമെല്ലാം കൊഴുപ്പിക്കാനുള്ള ശ്രമത്തില്‍ ആധുനിക തത്ത്വശാസ്ത്രങ്ങള്‍ അവന്റെ പിടയുന്ന പ്രാണനെയും ആദരണീയമായ ആത്മാവിനെയും കാണാതെപോയതാണ് മാനവത്വത്തിന്റെ മൂല്യശോഷണത്തിന്റെ പ്രധാനഹേതു. മാനവനും അവന്റെ ജീവനും വളരെ വിലപ്പെട്ടതാണ്. ദൈവദത്തമായ ജീവന്‍ തകര്‍ത്തുകളയാന്‍ ആര്‍ക്കും അവകാശമില്ല. ഓരോ വ്യക്തിക്കും ഒരു സ്വത്വമുണ്ട്. മനുഷ്യന് മാത്രമല്ല, പ്രകൃതിയിലെ ഓരോ അണുവിനും സ്വന്തമായ സ്വത്വമുണ്ട്. പ്രപഞ്ചംപോലും സൂക്ഷ്മനിരീക്ഷണത്തില്‍ സ്വകീയമായ സ്വത്വത്തെ ആവരണം ചെയ്ത് നില്‍ക്കുകയാണ്.
സ്വത്വവും പ്രാണനും പവിത്രമാണ്. ഈ പവിത്രത കളങ്കപ്പെടുത്തുന്നത് പ്രപഞ്ചത്തിന്റെ സ്വാസ്ഥ്യം തകര്‍ക്കുന്നതിന് സമമാണ്. ഒരു മനുഷ്യനെ വധിക്കുന്നവന്‍ മാനവരാശിയെ ആകെ വധിച്ചവനെപ്പോലെയാണെന്നും ഒരാളുടെ ജീവന്‍ രക്ഷിച്ചവന്‍ മനുഷ്യവര്‍ഗ്ഗത്തെ മുഴുവന്‍ ജീവിപ്പിച്ചവനെപ്പോലെയാണെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നു.
ഏകദൈവത്വത്തില്‍ ഊന്നിയ മാനവത്വമാണ് ഖുര്‍ആനിക ചിന്തയില്‍ ദൃശ്യമാകുന്നത്. ദൈവത്തെ വണങ്ങുന്ന മനുഷ്യന്‍ സഹജീവികളെ മാനിച്ചുകൊണ്ടാണ് ജീവിക്കുക. സാര്‍വ്വലൗകികമായ സാഹോദര്യമാണ് ഏറ്റവും വലിയ സിദ്ധാന്തം. മനുഷ്യസ്നേഹമാണ് ഏറ്റവും വലിയ ആദര്‍ശം.
നമ്മുടെ ചുറ്റുവട്ടത്തുള്ള വൃക്ഷലതാദികളും പക്ഷിമൃഗാദികളും നക്ഷത്രകോടികളും മാനവ ജീവിതത്തെ സുഗമവും സുഖകരവുമാക്കുന്നു. പ്രപഞ്ചോദ്യാനത്തിലെ സകല മലരുകളും അവനെ നോക്കി മന്ദഹസിക്കുന്നു. ദൈവംപോലും അവനെ ആദരിച്ചിരിക്കുന്നു. എന്നിട്ടും മനുഷ്യന്‍ മാത്രം തന്റെ നിലയും വിലയും അറിയാതെ പോകുന്നതില്‍പ്പരം വിരോധാഭാസമായിട്ട് മറ്റെന്തുണ്ട്?