കരുണാകരമേനോനെക്കുറിച്ച് മലബാര്‍ കളക്ടര്‍
Posted on: 01 Jan 2015
അഡ്വ.ടി.ബി. സെലുരാജ്
ശിരസ്തദാര്‍ കരുണാകരമേനോന്‍ മലബാര്‍ കളക്ടറായിരുന്ന ക്ലമണ്‍സ്റ്റണിനയച്ച റിപ്പോര്‍ട്ടിലൂടെ നാം കടന്നുപോയി കഴിഞ്ഞു. വായനക്കാരില്‍ പലരും പ്രതികരിച്ചിരുന്നു. ചിലര്‍ അദ്ദേഹത്തെ ഒരു 'സ്വയം പൊക്കിയായി' കണ്ടപ്പോള്‍ മറ്റു ചിലര്‍ അദ്ദേഹത്തെ ഒരു 'വീരകേസരി'യായി ആണ് കണ്ടത്. 'വിദ്വാന്മാര്‍ക്ക് മൗനം ഭൂഷണം' എന്നറിയാവുന്നത് കൊണ്ട് മൗനം പാലിച്ചു. പഴയകാല രേഖകള്‍ നമുക്ക് സമ്മാനിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ചരിത്രം മാത്രമാണ്.
വരേണ്യ വിഭാഗത്തിന്റെതായാലും അടിയാളരുടെതായാലും രേഖകള്‍ നമുക്ക് സമ്മാനിക്കുന്നത് ചരിത്രം മാത്രം. അത് ഉള്‍ക്കൊള്ളുക.
21ാം നൂറ്റാണ്ടിലെ രാഷ്ട്രീയത്തിന്റെയോ വര്‍ഗീയതയുടെയോ കണ്ണുകള്‍കൊണ്ട് അവയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് അഭികാമ്യമല്ല എന്നതാണ് ഇയുള്ളവന്റെ അഭിപ്രായം. പഴശ്ശിരാജയെ ഇല്ലാതാക്കിയ ഒരുവനായിട്ടാണ് കരുണാകരമേനോനെ നാം കാണുന്നത്. ''മ്ലേച്ചാ നീ എന്നെ തൊട്ട് അശുദ്ധമാക്കരുത്'' എന്നതായിരുന്നു പഴശ്ശിരാജയുടെ അവസാന വാക്കുകള്‍ ആ അഭിശപ്തതയും പേറിക്കൊണ്ടായിരുന്നു കരുണാകരമേനോന്‍ നാളുകള്‍ നീക്കിയത്. വെറുമൊരു ശിപായി മാത്രമായിരുന്നു ആ അവസരത്തില്‍ ബ്രീട്ടീഷ് സേനയില്‍ കരുണാകരമേനോന്‍. ഒരു വ്യക്തിയുടെ എല്ലാ ഉയര്‍ച്ചകള്‍ക്കും പിന്നില്‍ കൈപിടിച്ച് ഉയര്‍ത്താനായി ഒരു തലതൊട്ടപ്പന്‍ കാണുമല്ലോ. ടി.എച്ച്. ബാബര്‍ എന്ന മലബാര്‍ നോര്‍ത്ത് ഡിവിഷന്റെ സബ് കളക്ടറായിരുന്നു കരുണാകരമേനോന്റെ തലതൊട്ടപ്പന്‍. അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കരുണാകരമേനോന്‍ പടിപടിയായി ഉയര്‍ന്ന് മലബാറിന്റെ ഹെഡ്ശിരസ്തദാര്‍ വരെ എത്തിച്ചേര്‍ന്നു. ഇതില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അസൂയയേക്കാള്‍ ഏറെ ഭയമായിരുന്നു എന്നതാണ് വാസ്തവം. ടി.എച്ച്. ബാബര്‍ കരുണാകരമേനോന്‍ ബന്ധത്തെ ഭയപ്പെട്ടവരില്‍ മലബാര്‍ കളക്ടറായിരുന്ന ക്ലമന്‍സ്റ്റണും പെടുന്നു എന്നതാണ് നമ്മെ ആശ്യര്യപ്പെടുത്തുന്നത്. കൂര്‍ഗ് രാജ്യവുമായി 1834ല്‍ മലബാര്‍, യുദ്ധത്തില്‍ ഏര്‍പ്പെട്ട അവസരത്തില്‍ മലബാര്‍ കളക്ടര്‍ ക്ലമണ്‍സ്റ്റണ്‍ എഴുതിയ ചില കത്തുകളില്‍നിന്ന് നമുക്ക് ഈ വികാരപ്രകടനം വ്യക്തമാവും.
1834 ഏപ്രില്‍ മാസം 25 ാം തിയ്യതി മാനന്തവാടിയിലെ ആര്‍മി ഓഫീസറായ െ്രെഫസര്‍ക്ക് ക്ലമന്‍സ്റ്റണ്‍ എഴുതിയ കത്ത് ഇങ്ങനെ. കത്ത് എഴുതുന്ന അവസരത്തില്‍ െ്രെഫസര്‍ കൗവായ് താലൂക്കിലെ തളിപ്പറമ്പിലായിരുന്നു ക്യാമ്പ് ചെയ്തിരുന്നത്. '' െ്രെഫസര്‍ കരുണാകരമേനോന്‍ എന്ന ശിരസ്തദാര്‍ അയച്ചുതന്ന ഒരു റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് തര്‍ജമ ഇതോടൊപ്പം അയയ്ക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കീഴുദ്യോഗസ്ഥരെ ഇത് കാണിച്ചാല്‍ വെറുമൊരു കെട്ടുകഥയാണെന്ന് അവര്‍ പറയും. വെറുമൊരു നീണ്ട കഥ. ഗ്രാമേ കരുണാകരമേനോന് അയച്ച കത്തും 19ാം തിയ്യതി താങ്കള്‍ അയച്ച നോട്ടും കൈപ്പറ്റി. കരുണാകരമേനോന്റെ സ്വഭാവത്തെക്കുറിച്ച് താങ്കള്‍ വായിച്ച് കാണുമല്ലോ. അയാളെ ചില കാര്യങ്ങള്‍ക്കായി നമുക്ക് ഉപയോഗിക്കാം. അയാള്‍ ഒരു ചതിയനാണ് എന്നതാണ് വാസ്തവം. ഞാന്‍ ഉപയോഗിക്കുന്നത് വളരെ മൃദുവായ ഒരു പദപ്രയോഗമാണ് എന്നറിയിക്കട്ടെ. യൂറോപ്യന്‍സിന്റെ ഇടയിലോ നാട്ടുകാരുടെ ഇടയിലോ ഇത്തരമൊരു ചതിയനെ ഞാന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. മലബാറില്‍ ഇദ്ദേഹത്തെ സ്‌നേഹിക്കുന്നവരില്ല. മറിച്ച് ഭയക്കുന്നവര്‍ മാത്രമാണുള്ളത് അയാളുടെ വര്‍ഗത്തില്‍പ്പെട്ട ചിലര്‍ അയാളെ കൊണ്ടുനടക്കുന്നെന്നു മാത്രം. അയാള്‍ക്ക് സ്വാധീനവും ഇത്തരക്കാരില്‍ മാത്രമാണെന്ന് അറിയിക്കട്ടെ. ഞാന്‍ എന്നെത്തന്നെ അഭിനന്ദിക്കുകയാണ്. അയാളും ബാബറും ഇപ്പോള്‍ ഇവിടെ ഇല്ലല്ലോ എന്ന് ഓര്‍ത്ത്. ഈ രണ്ട് വ്യക്തികളും ചേര്‍ന്നാല്‍ നമുക്ക് കുറെയേറെ കുഴപ്പങ്ങള്‍ സമ്മാനിക്കാന്‍ കഴിയും. ''
ബാബറെക്കുറിച്ചും മലബാര്‍ കളക്ടറായ ക്ലമണ്‍സ്റ്റണ് ഈവിധ അഭിപ്രായംതന്നെയാണ് പറയാനുള്ളത് . മിലിട്ടറി ക്യാപ്റ്റനായ ക്രൂവിന് ക്ലമണ്‍സ്റ്റണ്‍ എഴുതിയ ഒരു കത്തില്‍നിന്ന് നമുക്ക് ഇത് മനസ്സിലാക്കാം.
''സര്‍, ഇതൊടൊപ്പം അയയ്ക്കുന്ന എഴുത്തില്‍നിന്ന് താങ്കള്‍ക്ക് ബാബറുടെ യഥാര്‍ഥ രൂപം മനസ്സിലാവുമെങ്കില്‍ സര്‍ ഫെഡറിക് അഡംപ്പിനെയും ഉള്ളടക്കം കാണിക്കുക. കരുണാകരമേനോനെയും ബാബറെയും തുറന്നുകാട്ടുന്നത് സത്യത്തില്‍ മലബാര്‍ ജനതയെ രക്ഷിക്കണം എന്ന ഉദ്ദേശ്യം എനിക്ക് ഉള്ളതുകൊണ്ടാണ്. ബാബര്‍ മലബാറിനെക്കുറിച്ച് ശരിയല്ലാത്ത വസ്തുതകള്‍ പലതും പറഞ്ഞു പരത്തുന്നുണ്ട്. മറ്റേത് യൂറോപ്യനെക്കാള്‍ മലബാറിനെ താന്‍ പഠിച്ചിട്ടുണ്ടെന്നാണ് അയാള്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ അദ്ദേഹം കല്‍ക്കത്തയിലേക്ക് പോയിരിക്കുകയാണ്. പോകുന്നതിനുമുമ്പ് മലബാറിലെ ജനങ്ങളോട് തങ്ങള്‍ക്ക് ബോംബെ ഗവണ്‍മെന്റിന്റെ കീഴില്‍ മലബാര്‍ വരണമെന്ന് ഒരു നിവേദനം കൊടുക്കാന്‍ ചട്ടം കെട്ടിയിട്ടുണ്ട്. അയാള്‍ക്ക് മലബാറില്‍ നില്‍ക്കാന്‍ വേണ്ടിയാണിത്. ഇതിലേക്കായി അയാള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് ഞാന്‍ കാണുകയുണ്ടായി''. 1834 ഏപ്രില്‍ മാസം 22ാം തിയ്യതിയാണ് ഈ കത്ത് എഴുതിയതായി കാണുന്നത്.
മേജര്‍ ഹോട്ജസിന് ക്ലമണ്‍സ്റ്റണ്‍ എഴുതിയ കത്തില്‍നിന്ന് കരുണാകരമേനോന്‍ കൂര്‍ഗ് രാജാവിന്റെ തടവിലായതിനെക്കുറിച്ച് മനസ്സിലാക്കാം '' ക്യാപ്റ്റന്‍ മാര്‍ഷിന് എഴുതിയ രണ്ട് കത്തുകളില്‍നിന്ന് അദ്ദേഹത്തിനുണ്ടായിരുന്ന പേടി ഇപ്പോള്‍ കുറഞ്ഞതായി മനസ്സിലാക്കുന്നു. അയാള്‍ പറഞ്ഞ ചാരന്‍, ഒരു ബ്രാഹ്മണനെ ഞാന്‍ അടുത്ത് വിസ്തരിക്കുന്നുണ്ട്. അത് കഴിഞ്ഞ് വിശദമായി റിപ്പോര്‍ട്ട് അയയ്ക്കാം. കഴിഞ്ഞദിവസം നമ്മുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടില്‍നിന്ന് മടിക്കരയില്‍ നമ്മുടെ കൊടി ഉയര്‍ത്തിയതായി അറിഞ്ഞു. കൂര്‍ഗ് രാജാവ് രക്ഷപ്പെട്ടെന്നും മനസ്സിലായി. ശിരസ്തദാര്‍ കരുണാകരമേനോനെക്കുറിച്ച് വിവരമൊന്നും ഇതുവരെ നമുക്ക് ലഭിച്ചിട്ടില്ല. അദ്ദേഹം തടവിലായി കാണുമെന്ന് കരുതുന്നു. കേണല്‍ മോഴ്‌സിന് കനത്ത പരാജയം നേരിട്ടെന്നും അദ്ദേഹത്തിന് പിന്‍വാങ്ങേണ്ടി വന്നെന്നും മനസ്സിലായി. ധൈര്യശാലികളായ നമ്മുടെ കുറേ പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായി എന്ന് മനസ്സിലാക്കുന്നു. കൂര്‍ഗ് രാജാവ് പ്രകൃതിദത്തമായ പുതിച്ചരം ചുരത്തിനെ കൂടുതല്‍ വിശ്വസിച്ചുപോയി. ആ വിശ്വാസം കാരണം അദ്ദേഹം ചുരത്തില്‍ വേണ്ടരീതിയില്‍ സംരക്ഷിച്ചരുന്നില്ല എന്നത് നമുക്ക് ഗുണമായി. അയാള്‍ മറ്റുഭാഗങ്ങളിലായിരുന്നു ശ്രദ്ധ കൂടുതല്‍ പതിപ്പിച്ചത്. എനിക്ക് ലഭിച്ച റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള നിഗമനങ്ങള്‍ മാത്രമാണിവ. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അപ്പോള്‍ അപ്പോള്‍ അറിവ് തരുന്നതാണ്.''
ക്ലമണ്‍സ്റ്റന്റെ ഇത്തരം പ്രസ്താവനകള്‍ ഒരുപക്ഷേ, അസൂയയില്‍നിന്ന് ഉദ്ഭവിച്ചതായിരിക്കാം. അതല്ലെങ്കില്‍ ബ്യൂറോക്രസിയിലുള്ള കിടമത്സരങ്ങളായിരിക്കാം. 19ാം നൂറ്റാണ്ടിലായാലും 21ാം നൂറ്റാണ്ടിലായാലും മനുഷ്യന്‍ മനുഷ്യന്‍ തന്നെ.
കല്പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 3
കല്പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 2
കല്പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട്