നിയമജ്ഞന്മാരെ വളര്‍ത്തിയെടുത്ത മുത്തശ്ശി നൂറിനോട് അടുക്കുന്നു
Posted on: 03 Nov 2014
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
സ്‌പെന്‍സര്‍ ജങ്ഷന്‍ മുതല്‍ സെക്രട്ടേറിയറ്റിന്റെ വടക്കേനട വരെയുള്ള പ്രദേശങ്ങളുടെ ഒരു നൂറ്റാണ്ടിനുമുമ്പുള്ള രൂപം എന്തായിരുന്നു? ഏജീസ് ഓഫീസിന് എതിര്‍വശത്തായി എത്രയെത്ര പ്രധാന സ്ഥാപനങ്ങളുണ്ടായിരുന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓഫീസും പ്രസ്സും, കോഡര്‍ ആന്‍ഡ് കമ്പനി, ഇംപീരിയല്‍ ബാങ്ക് (ഇന്നത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലം), േെവസ്റ്റണ്‍ സ്റ്റാര്‍ ഓഫീസ്, അതിനപ്പുറത്ത് ക്യാപ്പിറ്റല്‍ തിയേറ്റര്‍ തുടങ്ങിയവ ഈ ഭാഗത്തെ സ്ഥാപനങ്ങളായിരുന്നു.
ഇന്നവയില്‍ ഒന്നുപോലും ഇല്ല. മാത്രമല്ല തിരിച്ചറിയാന്‍പറ്റാത്തവിധം അവിടങ്ങളില്‍ പുതിയ മന്ദിരങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇന്നത്തെ ഏജീസ് ഓഫീസിനകത്തുള്ള ഓടിട്ട മനോഹരമായ ഒരു കെട്ടിടം ഇന്നും തലയുയര്‍ത്തിനില്‍ക്കുന്നു.
കേരളീയ വാസ്തുശില്പചാതുരിയുടെ സൗന്ദര്യം വിളിച്ചറിയിക്കുന്നതും തിരുവിതാംകൂറിന്റെ ശംഖ്മുദ്ര ആലേഖനം ചെയ്തതുമായ ആ കെട്ടിടത്തിന് തൊണ്ണൂറ്റിയെട്ട് വര്‍ഷം പഴക്കമുണ്ട്. കേരളപ്പിറവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുമ്പോള്‍ ഈ മുത്തശ്ശിക്ക് നൂറുവയസ്സാകും.
എന്നാല്‍ ഐക്യകേരളം രൂപവത്കരിക്കുന്നതിനുമുമ്പ് തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് മലബാറിലെയും മാത്രമല്ല തെക്കേ ഇന്ത്യയിലെതന്നെ എത്രയെത്ര നിയമജ്ഞന്മാരെ വാര്‍ത്തെടുത്ത കലാശാലയായിരുന്നു ഇത്. തെക്കേ ഇന്ത്യയിലെ ചുരുക്കം ചില ലോ കോളേജുകളിലൊന്നായ 'ഹിസ് ഹൈനസ് മഹാരാജാസ് ലോ കോളേജ്' എന്ന പ്രശസ്ത സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളായ എത്രയോ പ്രഗത്ഭമതികള്‍ ഈ കോളേജിലാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്.
താന്‍ ഇവിടെ പഠിക്കുമ്പോള്‍ തെക്കേ ഇന്ത്യയിലെ പല ഭാഷാക്കാരും ഇവിടെ വിദ്യാര്‍ഥികളായിരുന്നുവെന്ന് നഗരത്തിന്റെ കാരണവരും നൂറ്റിയൊന്നുകാരനുമായ അഡ്വ. കെ. അയ്യപ്പന്‍പിള്ള ഓര്‍ക്കുന്നു. ഇവിടെ ലോ കോളേജ് വരുന്നതിനുമുമ്പ് മദ്രാസില്‍പോയിയാണ് നിയമപഠനം നടത്തിയിരുന്നത്.
വലിയ കുടുംബങ്ങളിലെ ആളുകള്‍ക്കേ അതിന് കഴിഞ്ഞിരുന്നുള്ളൂ. അക്കാലത്ത് ഹൈക്കോടതി സെക്രട്ടേറിയറ്റിനുള്ളില്‍ തെക്കുഭാഗത്തായിരുന്നു. ലോ കോളേജില്‍ വിശാലമായ ഒരു ഹാളും രണ്ട് ടെന്നീസ് ക്വാര്‍ട്ടും ഉണ്ടായിരുന്നു. ഹാളില്‍ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ഉള്‍പ്പെടെ ധാരാളം ദേശീയ നേതാക്കള്‍ പ്രസംഗിക്കാനെത്തിയത് അയ്യപ്പന്‍പിള്ള ഓര്‍ക്കുന്നു. തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുകൊച്ചി സംസ്ഥാനം നിലവില്‍വരുന്നതുവരെ േലാ കോളേജ് ഇവിടെ പ്രവര്‍ത്തിച്ചു. പിന്നീട് കോളേജ് എറണാകുളത്തേക്ക് മാറ്റി.
ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് 1875 ജനവരി ഒന്നിനാണ് തിരുവനന്തപുരം മഹാരാജാസ് (യൂണിവേഴ്‌സിറ്റി) കോളേജില്‍ ചെറിയതോതില്‍ നിയമപഠനം തുടങ്ങിയത്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ നിയമപരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക മാത്രമായിരുന്നു ആദ്യ നടപടി. പിന്നീട് ഇത് പ്രത്യേക ക്ലാസായി മാറുകയും മദ്രാസ് സര്‍വകലാശാലയില്‍ പരീക്ഷയെഴുതാന്‍ ഇവിടെനിന്ന് കുട്ടികളെ അയയ്ക്കാന്‍ ആരംഭിക്കുകയുംചെയ്തു. അതിനുശേഷമാണ് 'ഹിസ് ഹൈനസ് മഹാരാജാസ് ലോ കോളേജ്' ആയി മാറിയത്.
ആദ്യകാല പ്രിന്‍സിപ്പല്‍മാര്‍ യൂറോപ്പ്യന്മാരായിരുന്നു. സ്ഥല പരിമിതി മൂലം േലാ കോളേജ് പിന്നീട് പ്രത്യേക കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ആദ്യകാലത്ത് സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ രണ്ടാംനിലയിലാണ് പ്രവര്‍ത്തിച്ചത്. 1912ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ലോ കോളേജിന് പ്രത്യേക കെട്ടിടം വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരുലക്ഷം രൂപ ഇതിനുവേണ്ടി നീക്കിെവച്ചു. അങ്ങനെയാണ് ഇന്നത്തെ ഏജീസ് ഓഫീസ് പരിസരത്ത് ലോ േകാളേജിന്റെ നിര്‍മാണം തുടങ്ങിയത്. 1916ല്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. 1929ല്‍ യൂണിവേഴ്‌സിറ്റി കമ്മീഷന്‍ ലോ കോളേജ് പരിശോധിച്ച് കൂടുതല്‍ ക്ലാസുകള്‍ അനുവദിച്ചു. അതോടെ അധ്യാപകരുടെയും മറ്റ് സ്റ്റാഫിന്റെയും എണ്ണംകൂട്ടി. ഇവിടെ വൈകുന്നേരം ക്ലാസുകളും അതോടെ ആരംഭിച്ചു. നിയമരംഗത്ത് കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിച്ചതോടെ വിദ്യാര്‍ഥികളുടെ എണ്ണം കൂടി. സമീപത്തുള്ള വാടകക്കെട്ടിടത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ എല്‍.എം.എസ്. പള്ളിക്ക് സമീപത്തുള്ള വില്‍സ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.
മള്ളൂര്‍ ഗോവിന്ദപ്പിള്ളയാണ് ഈ കോളേജില്‍ ആദ്യത്തെ മലയാളി പ്രിന്‍സിപ്പലെന്ന് പഴമക്കാര്‍ പറയുന്നു. കല്ലന്‍ െ്രെപസ്, സദാശിവന്‍പിള്ള േലാ െ്രെപസ്, ജസ്റ്റിസ് മുത്തുനായകം സ്മാരക െ്രെപസ്, ജസ്റ്റിസ് കുഞ്ഞിരാമന്‍നായര്‍ സ്വര്‍ണമെഡല്‍ എന്നീ െ്രെപസുകള്‍ ഇവിടെ മുമ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബാര്‍ട്ടണ്‍ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന 'ഗവ. ലോ കോളേജ്' ആണ് തിരുവിതാംകൂറിലെ മഹാരാജാസ് ലോ കോളേജിന്റെ പിന്‍ഗാമി.