പറുദീസയിലെ നെരിപ്പോടുകള്‍
Posted on: 13 Jul 2009
Text & phots: എസ് ബിനുരാജ്

കശ്മീരിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ തിരികെ വരുമ്പോള്‍ ആപ്പിള്‍ കൊണ്ടുവരണമെന്ന് സുഹൃത്ത് ഓര്‍മ്മിപ്പിച്ചു. അവിടെയുള്ള സുന്ദരിമാരുടെ കവിളുകള്‍ ആപ്പിള്‍ പോലെ ചുവന്നിട്ടാണെന്നും ഒപ്പം വരാന്‍ കഴിയാത്തതിന്റെ ഇച്ഛാഭംഗത്തോടെ അവന്‍ പറഞ്ഞു. എന്തുറപ്പിലാണ് കശ്മീരിലേക്ക് പോകുന്നതെന്നായിരുന്നു അടുത്ത ബന്ധുക്കളുടെ ചോദ്യം. ഇങ്ങനെ മുന്‍വിധികളുടെ ഭാണ്ഡക്കെട്ടുമായാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഒരു മധ്യാഹ്നത്തില്‍ ചെന്നിറങ്ങിയത്.
പടമെടുക്കാന്‍ ക്യാമറ പുറത്തെടുത്തപ്പോള്‍ കാവല്‍ നിന്നിരുന്ന സൈനികന്‍ വിലക്കി. അതോടെ കശ്മീര്‍ എന്ന വിലക്കപ്പെട്ട കനി ഞാന്‍ കഴിച്ചുതുടങ്ങി എന്നു മനസിലായി. എന്റെ സിം കാര്‍ഡ് നിര്‍ജീവമായി. താഴ്‌വരയ്ക്ക് അതിന്റേതായ നിയമങ്ങളുണ്ട്, സ്വഭാവവും. അത് മനസിലാക്കിയാല്‍ നിങ്ങള്‍ ഒരു നല്ല അതിഥിയാകുന്നു. 'ഇവിടെ പ്രവചിക്കാനാവാത്ത രണ്ട് കാര്യങ്ങളുണ്ട്. കാലാവസ്ഥയും ഇവിടെയുള്ളവരുടെ സ്വഭാവവും. എപ്പോള്‍ ഏത് രീതിയില്‍ മാറും എന്ന് പറയാനാവില്ല', ആതിഥേയനായ സൈനിക സുഹൃത്ത് പറഞ്ഞു. ഏപ്രില്‍ ഒടുങ്ങാറായിട്ടും തണുപ്പ് തിമിര്‍ക്കുകയാണ്. മഞ്ഞ് കാറ്റ് എപ്പോള്‍ വേണമെങ്കിലും വീശിയടിക്കാം. സൈനിക വാഹനത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നുഴഞ്ഞുകയറിയപ്പോള്‍ ഏന്തോ ഒരു ആശ്വാസം. ആയുധമേന്തിയ രണ്ട് പട്ടാളക്കാരെ ഞങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നു. ആതിഥേയന്റെ പദവിയെ ആശ്രയിച്ചിരിക്കും അതിഥിയുടെ സുരക്ഷ എന്ന കശ്്മീരിലെ ആദ്യ പാഠം പഠിച്ചു.
പൊടിയില്‍ കുളിച്ചു നില്‍ക്കുന്ന ശ്രീനഗര്‍ തെരുവുകള്‍ പിന്നിട്ട് പോകുമ്പോള്‍ വെടിയുണ്ടകള്‍ തുളച്ച പാടുകളുമായി ഒരു പഴയ ഇരുനിലകെട്ടിടം കണ്ടു. ഒരാഴ്ച മുമ്പ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലമെന്ന് ലാഘവത്തോടെ സുഹൃത്ത് പറഞ്ഞു. 'വെടിയേറ്റ് തീവ്രവാദികള്‍ മരിച്ചു, ഞങ്ങളില്‍ ഒരാള്‍ക്ക് നല്ല പരിക്കുണ്ടായിരുന്നു. അവര്‍ ഈ ഹോട്ടലില്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചാണ് ഞങ്ങള്‍ കെട്ടിടം വളഞ്ഞത് '', ഭീകരര്‍ ഗ്രനേഡ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ച പാലത്തിനടിയിലൂടെ വാഹനം പായുമ്പോള്‍ തീവ്രവാദ ടൂറിസം എന്ന പേരില്‍ പുതിയ ഒന്ന് വളര്‍ന്നു വരുന്നുവോ എന്ന് ശങ്കിച്ചു. കേരള എക്്്‌സപ്രസില്‍ യാത്ര ചെയ്യുമ്പോള്‍ പരിചയപ്പെട്ട സൈനികരില്‍ നിന്നും കേട്ടറിവ് മാത്രമുള്ള ശ്രീനഗറിലൂടെ ഞാന്‍ സഞ്ചരിക്കുന്നു, എന്നും നടുക്കമുള്ള വാര്‍ത്തകളുടെ ഡേറ്റ്്‌ലൈനായി നിറയുന്ന ശ്രീനഗര്‍, സാധാരണക്കാരെക്കാള്‍ കൂടുതല്‍ സൈനികരുള്ള ശ്രീനഗര്‍...ദാല്‍ തടാകത്തില്‍ പൊടിയണിഞ്ഞ്്് ഉറക്കം തൂങ്ങി കിടക്കുന്ന ഹൗസ്്് ബോട്ടുകള്‍ നിശ്്ചലമായി പോയ വൃദ്ധശരീരങ്ങളെ അനുസ്മരിപ്പിച്ചു. ശ്രീനഗര്‍ തുടിച്ചുയരുന്നത്് കശ്്്മീരിന്്് പുറത്താണെന്ന്്് തോന്നും-വിനോദസഞ്ചാര ബ്രോഷറുകളിലും ദില്ലി പോലുള്ള മഹാനഗരങ്ങളില്‍ വച്ച്്് നടത്തപ്പെടുന്ന കശ്്മീരി കരകൗശല ഭക്ഷ്യമേളകളിലും.
ശ്രീനഗര്‍ പോലെയുള്ള നഗരത്തില്‍ രാത്രിജീവിതം നെഞ്ചിടിപ്പുള്ളതാകും എന്നാണ് കരുതിയത്്. സുഹൃത്തിനൊപ്പം ചുറ്റാനിറങ്ങിയപ്പോള്‍ അങ്ങനെയല്ല എന്ന്്് മനസിലായി, താഴ്‌വര കടന്നു വന്ന വാര്‍ത്തകളില്‍ ശ്രീനഗറിലെ രാത്രികള്‍ക്ക്് വെടിയുണ്ടയുടെ ഗന്ധമായിരുന്നു. ഭീകരരെ ഭയന്ന്് ഇരുട്ടു വീഴും മുമ്പേ മാളത്തിലൊളിക്കുന്നവരാണ്്്് ഇവിടെയുള്ളതെന്ന്്് പറഞ്ഞതാരാണ്്്് ? കേരളത്തിലെ ഏതൊരു നഗരത്തിലെയും പോലെ തന്നെ രാത്രി എട്ട്്് മണിക്കും സ്്്്്ത്രീകള്‍ അടക്കമുള്ളവര്‍ ബസ്്്് കാത്തു നില്‍ക്കുന്നു, വെറുതെ കറങ്ങി നടക്കുന്നു. എങ്കിലും നഗരത്തിനെ പൊടിപടലങ്ങള്‍ക്കൊപ്പം അജ്ഞാതമായ ഭയവും പുണര്‍ന്നുകിടക്കുന്നു എന്ന്്് തോന്നിപ്പോയി.
ഇവിടെയുണ്ടായിരുന്ന സിനിമാ തിയേറ്റര്‍ വര്‍ഷങ്ങള്‍ക്ക്് മുമ്പേ ഭീകരര്‍ തകര്‍ത്തു കളഞ്ഞു. ആകെയുള്ളത്് ഒരേയൊരു മദ്യശാലയാണ്, അവിടെ തിരക്കും നിരക്കും കൂടുതല്‍ തന്നെ. പിന്നെയുള്ള ആശ്രയം ടി വി കാണലാണ്. ചിക്കന്‍ കബാബ്്് വാങ്ങാന്‍ ചെന്ന റസ്്്‌റ്റോറന്റില്‍ ടി വിയുണ്ട്്്, കശ്്്മീരി ഗാനങ്ങളുടെ ആല്‍ബം ആണ് പുതിയ ട്രെന്‍ഡ്്. ഒട്ടേറെ ചെറുപ്പക്കാര്‍ ആല്‍ബം ചിത്രീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ദാല്‍ തടാകത്തിന്റെ കരയിലുള്ള നിഷത്് ബാഗ് പൂന്തോട്ടത്തിലും ഏതോ ആല്‍ബത്തിന്റെ ചിത്രീകരണം നടക്കുന്നത് കണ്ടു. പഞ്ചാബില്‍ തീവ്രവാദം കെട്ടടങ്ങിയപ്പോള്‍ പഞ്ചാബി സംഗീത ആല്‍ബങ്ങളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെയുണ്ടായി. കെട്ടിനിര്‍ത്തിയിരുന്ന സര്‍ഗാത്മകത പൊടുന്നനെ അഴിച്ചുവിട്ടതു പോലെ, കശ്്്മീരിലും അങ്ങനെയാണോ?
നല്ല കബാബ് കിട്ടുന്ന കട കാണിച്ചു തന്നത്് താടിവച്ച ഒരു കശ്്്മീരി മുസ്ലിം യുവാവാണ്. സൈനിക സുഹൃത്ത്്് അവനോട് എന്തോ പിറുപിറുത്തു. ആ യുവാവും ഒരു സൈനികനാണ്. പകല്‍ മുഴുവന്‍ തെരുവില്‍ കറങ്ങിനടന്ന്് വിവരം ശേഖരിക്കുകയാണ് ജോലി, അതുകൊണ്ട് യൂണിഫോം വേണ്ട, താടിയുമാവാം. കബാബ് വില്‍ക്കുന്ന അമാനുള്ളഖാന്‍ ഞങ്ങള്‍ക്ക് വേണ്ടി സ്‌പെഷല്‍ ഉണ്ടാക്കി. ചെമ്മരിയാടിന്റെ കുടലില്‍ മസാലയും മഞ്ഞളും ചേര്‍ത്ത് ചുട്ടെടുത്ത ഉശിരന്‍ വിഭവം, ഉപദംശമായി തൈരും ബദാമും സവാളയും ചേര്‍ന്ന കറിയും.
പഴയ ശ്രീനഗറിലെത്തിയാല്‍ കരകൗശല പണിക്കാരുടെ തെരുവായി. പിരിയന്‍ ഇടവഴികളും പഴയ കെട്ടിടങ്ങളും നരച്ച ഒരു പഴയ് ബ്ലാക്ക്് ആന്‍ഡ് വൈറ്റ്്് ഫോട്ടോയെ അനുസ്മരിപ്പിച്ചു. വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന പിത്തളയിലുള്ള കരകൗശലവസ്തുക്കള്‍ മങ്ങിയ വെളിച്ചത്തില്‍ തിളങ്ങി.
ശ്രീനഗറില്‍ ആദ്യമെത്തുന്നവര്‍ ശങ്കരാചാര്യ ക്ഷേത്രം സന്ദര്‍ശിക്കണമത്രെ, 250 പടവുകള്‍ കയറി, കുന്നിന്‍
മുകളിലെ ക്ഷേത്രത്തിലെത്തി. കടുത്ത സുരക്ഷയാണിവിടെ, ക്യാമറയും മൊബൈലും ഇവിടെയും നിഷിദ്ധം. ശ്രീ ശങ്കരാചാര്യര്‍ തപസിരുന്ന ഗുഹയാണ് പ്രധാന ആകര്‍ഷണം. കുന്നിന്‍ മുകളില്‍ നിന്നാല്‍ ശ്രീനഗര്‍ നഗരവും ദാല്‍ തടാകവും കാണാം. ഇവിടെയുമുണ്ട് ഒരു പട്ടാള ക്യാമ്പ്, പത്തനംതിട്ടക്കാരന്‍ മാത്യു മലയാളികളെ കണ്ട് ഓടിവന്ന് പരിചയപ്പെട്ടു. ക്യാമ്പില്‍ മാംസഭക്ഷണം നിഷിദ്ധം. ഇവിടെ കണ്ട നായ അമ്പലത്തിലെ പ്രസാദവും പട്ടാളക്കാര്‍ നല്‍കുന്ന ഭക്ഷണവും കഴിച്ച്്് ജീവിക്കുന്നു. കട്ടിരോമങ്ങളോടെ നല്ല ഓമനത്തമുള്ള ഈ നായ സന്ദര്‍ശകരുമായി പെട്ടെന്ന്്് ഇണങ്ങുന്നു.
പടമെടുക്കാന്‍ ക്യാമറ പുറത്തെടുത്തപ്പോള്‍ കാവല്‍ നിന്നിരുന്ന സൈനികന്‍ വിലക്കി. അതോടെ കശ്മീര്‍ എന്ന വിലക്കപ്പെട്ട കനി ഞാന്‍ കഴിച്ചുതുടങ്ങി എന്നു മനസിലായി. എന്റെ സിം കാര്‍ഡ് നിര്‍ജീവമായി. താഴ്‌വരയ്ക്ക് അതിന്റേതായ നിയമങ്ങളുണ്ട്, സ്വഭാവവും. അത് മനസിലാക്കിയാല്‍ നിങ്ങള്‍ ഒരു നല്ല അതിഥിയാകുന്നു. 'ഇവിടെ പ്രവചിക്കാനാവാത്ത രണ്ട് കാര്യങ്ങളുണ്ട്. കാലാവസ്ഥയും ഇവിടെയുള്ളവരുടെ സ്വഭാവവും. എപ്പോള്‍ ഏത് രീതിയില്‍ മാറും എന്ന് പറയാനാവില്ല', ആതിഥേയനായ സൈനിക സുഹൃത്ത് പറഞ്ഞു. ഏപ്രില്‍ ഒടുങ്ങാറായിട്ടും തണുപ്പ് തിമിര്‍ക്കുകയാണ്. മഞ്ഞ് കാറ്റ് എപ്പോള്‍ വേണമെങ്കിലും വീശിയടിക്കാം. സൈനിക വാഹനത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നുഴഞ്ഞുകയറിയപ്പോള്‍ ഏന്തോ ഒരു ആശ്വാസം. ആയുധമേന്തിയ രണ്ട് പട്ടാളക്കാരെ ഞങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നു. ആതിഥേയന്റെ പദവിയെ ആശ്രയിച്ചിരിക്കും അതിഥിയുടെ സുരക്ഷ എന്ന കശ്്മീരിലെ ആദ്യ പാഠം പഠിച്ചു.

ശ്രീനഗര്‍ പോലെയുള്ള നഗരത്തില്‍ രാത്രിജീവിതം നെഞ്ചിടിപ്പുള്ളതാകും എന്നാണ് കരുതിയത്്. സുഹൃത്തിനൊപ്പം ചുറ്റാനിറങ്ങിയപ്പോള്‍ അങ്ങനെയല്ല എന്ന്്് മനസിലായി, താഴ്‌വര കടന്നു വന്ന വാര്‍ത്തകളില്‍ ശ്രീനഗറിലെ രാത്രികള്‍ക്ക്് വെടിയുണ്ടയുടെ ഗന്ധമായിരുന്നു. ഭീകരരെ ഭയന്ന്് ഇരുട്ടു വീഴും മുമ്പേ മാളത്തിലൊളിക്കുന്നവരാണ്്്് ഇവിടെയുള്ളതെന്ന്്് പറഞ്ഞതാരാണ്്്് ? കേരളത്തിലെ ഏതൊരു നഗരത്തിലെയും പോലെ തന്നെ രാത്രി എട്ട്്് മണിക്കും സ്്്്്ത്രീകള്‍ അടക്കമുള്ളവര്‍ ബസ്്്് കാത്തു നില്‍ക്കുന്നു, വെറുതെ കറങ്ങി നടക്കുന്നു. എങ്കിലും നഗരത്തിനെ പൊടിപടലങ്ങള്‍ക്കൊപ്പം അജ്ഞാതമായ ഭയവും പുണര്‍ന്നുകിടക്കുന്നു എന്ന്്് തോന്നിപ്പോയി.

നല്ല കബാബ് കിട്ടുന്ന കട കാണിച്ചു തന്നത്് താടിവച്ച ഒരു കശ്്്മീരി മുസ്ലിം യുവാവാണ്. സൈനിക സുഹൃത്ത്്് അവനോട് എന്തോ പിറുപിറുത്തു. ആ യുവാവും ഒരു സൈനികനാണ്. പകല്‍ മുഴുവന്‍ തെരുവില്‍ കറങ്ങിനടന്ന്് വിവരം ശേഖരിക്കുകയാണ് ജോലി, അതുകൊണ്ട് യൂണിഫോം വേണ്ട, താടിയുമാവാം. കബാബ് വില്‍ക്കുന്ന അമാനുള്ളഖാന്‍ ഞങ്ങള്‍ക്ക് വേണ്ടി സ്‌പെഷല്‍ ഉണ്ടാക്കി. ചെമ്മരിയാടിന്റെ കുടലില്‍ മസാലയും മഞ്ഞളും ചേര്‍ത്ത് ചുട്ടെടുത്ത ഉശിരന്‍ വിഭവം, ഉപദംശമായി തൈരും ബദാമും സവാളയും ചേര്‍ന്ന കറിയും.

ശ്രീനഗറില്‍ ആദ്യമെത്തുന്നവര്‍ ശങ്കരാചാര്യ ക്ഷേത്രം സന്ദര്‍ശിക്കണമത്രെ, 250 പടവുകള്‍ കയറി, കുന്നിന്‍
മുകളിലെ ക്ഷേത്രത്തിലെത്തി. കടുത്ത സുരക്ഷയാണിവിടെ, ക്യാമറയും മൊബൈലും ഇവിടെയും നിഷിദ്ധം. ശ്രീ ശങ്കരാചാര്യര്‍ തപസിരുന്ന ഗുഹയാണ് പ്രധാന ആകര്‍ഷണം. കുന്നിന്‍ മുകളില്‍ നിന്നാല്‍ ശ്രീനഗര്‍ നഗരവും ദാല്‍ തടാകവും കാണാം. ഇവിടെയുമുണ്ട് ഒരു പട്ടാള ക്യാമ്പ്, പത്തനംതിട്ടക്കാരന്‍ മാത്യു മലയാളികളെ കണ്ട് ഓടിവന്ന് പരിചയപ്പെട്ടു. ക്യാമ്പില്‍ മാംസഭക്ഷണം നിഷിദ്ധം. ഇവിടെ കണ്ട നായ അമ്പലത്തിലെ പ്രസാദവും പട്ടാളക്കാര്‍ നല്‍കുന്ന ഭക്ഷണവും കഴിച്ച്്് ജീവിക്കുന്നു. കട്ടിരോമങ്ങളോടെ നല്ല ഓമനത്തമുള്ള ഈ നായ സന്ദര്‍ശകരുമായി പെട്ടെന്ന്്് ഇണങ്ങുന്നു.
ടുലിപ്പുകള്‍ പൂക്കുമ്പോള്‍

ജഹാംഗീര്‍ ചക്രവര്‍ത്തി നൂര്‍ജഹാന് വേണ്ടി പണിതീര്‍ത്ത ഷാലിമാര്‍ ബാഗ് തട്ടുകളായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നൂര്‍ജഹാന്റെ സഹോദരന്‍ അസഫ്ഖാന്‍ രൂപകല്‍പ്പന ചെയ്ത നിഷത് ബാഗിന് പീര്‍ പഞ്ചാള്‍ മലനിരകളുടെ പശ്ചാത്തലം ഭംഗി കൂട്ടുന്നു. 1632 ല്‍ ഷാജഹാന്‍ പണിയിച്ചതാണ് ചഷ്മാ ഷാഹി എന്ന പൂന്തോട്ടം. ഇവിടെ മലനിരകളില്‍ നിന്നൊഴുകി വരുന്ന ജലത്തിന് ഔഷധഗുണമുണ്ടത്രെ. ഇത് കുടിക്കാനായി മാത്രം കശ്മീരി പണ്ഡിറ്റായിരുന്ന ജവഹര്‍ ലാല്‍ നെഹ്രു വരുമായിരുന്നു എന്ന് കശ്മീരി വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സൈഫ് പറഞ്ഞു. ഒരു ജോഡി കശ്മീരി വസ്ത്രത്തിന് 40 രൂപ വാടക ചോദിച്ചു. ഫോട്ടോ എടുത്തു നല്‍കണമെങ്കില്‍ തുക വേറെ നല്‍കണം. വില പേശി 20 രൂപയിലെത്തിച്ചു. പക്ഷേ യാത്രാ സംഘത്തിലെ അഞ്ച് പേരെങ്കിലും വസ്ത്രം വാടകയ്‌ക്കെടുക്കണമെന്ന നിബന്ധന വച്ചു. ഹുക്കയും കശ്മീരി പൂത്താലവും കൂടി വസ്ത്രങ്ങള്‍ക്ക് ഒപ്പം തന്നു. സംഘാംഗങ്ങള്‍ പരസ്പരം ഫോട്ടോ എടുത്തു. 'ഇപ്പോള്‍ വിദേശ ടൂറിസ്റ്റുകള്‍ കുറവാണ്. ദില്ലിയില്‍ നിന്നും പഞ്ചാബില്‍ നിന്നും എത്തുന്നവരാണ് ആശ്രയം. വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുന്നു', സൈഫ് സങ്കടം പറഞ്ഞു. എത്ര നിര്‍ബന്ധിച്ചിട്ടും ഭീകരവാദത്തെ കുറിച്ചു ഒന്നും പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല.

കുട്ടനാട്ടിലെ കൊതുമ്പുവള്ളങ്ങള്‍ പോലെയാണ് ശ്രീനഗറിലെ ഷികാരകള്‍. തടാകങ്ങള്‍ അതിരിടുന്ന ശ്രീനഗറില്‍ ചെറുസഞ്ചാരത്തിനും കച്ചവടത്തിനും ഷികാരകള്‍ ഉപയോഗിച്ചിരുന്നു. ഷമ്മികപൂറും ഷര്‍മ്മിള ടാഗോറും ഷികാരകളില്‍ ഒഴുകിനടന്ന് പാടിയതോടെ അവ വിനോദസഞ്ചാരത്തിന്റെ ഭാഗമായി. എഴുപതുകളില്‍ ഷികാരയിലെ മധുവിധു ഹരമായിരുന്നു, ഉത്തരേന്ത്യന്‍ നവദമ്പതികള്‍ക്ക്. ഇന്ന് ഷികാരകള്‍ ഏറെക്കുറെ ശൂന്യമാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇപ്പോഴും ഷികാരയില്‍ കച്ചവടം നടക്കുന്നു, പൊള്ളുന്ന വിലയോടെ.

മഞ്ഞിന്റെ വീട് തേടി

മഞ്ഞില്‍ ധരിക്കാനുള്ള വസ്ത്രങ്ങളും ബൂട്ടുകളും താഴ്‌വാരത്തു നിന്നും നല്ലൊരു തുക നല്‍കി വാടകയ്‌ക്കെടുത്തു. ഗുല്‍മാര്‍ഗിലെ സ്‌കീയിംഗ് പോയിന്റിലെത്തിയപ്പോള്‍ നല്ല തിരക്ക്, ഗൈഡുകള്‍ ഈച്ചകളെ പോലെ പൊതിഞ്ഞു. വിനോദസഞ്ചാരികള്‍ പേരും മേല്‍വിലാസവും കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യണം. ഗൈഡ് എന്ന് പറഞ്ഞ് അടുത്തു കൂടിയ ആള്‍ വിടുന്ന മട്ടില്ല. മഞ്ഞില്‍ വലിച്ചു നീക്കുന്ന തടി സ്ലെഡ്ജില്‍ ഗുല്‍മാര്‍ഗ് മുഴുവന്‍ കാണിക്കാമെന്നാണ് വാഗ്ദാനം. ഞങ്ങളില്ലാതെ നിങ്ങള്‍ക്ക് ഒരു സ്ഥലവും കാണാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും വഴികാട്ടി മാഫിയ തരാന്‍ മറന്നില്ല. കൂട്ടത്തില്‍ മാന്യന്‍ എന്ന് തോന്നിയ ചെറുപ്പക്കാരനെ സമീപിച്ചു, നിബന്ധനകള്‍ വച്ചു. ഒരാള്‍ മാത്രം വന്നാല്‍ മതി, സ്ലെഡ്ജും വേണ്ട. മഞ്ഞിലൂടെ നടക്കാനുള്ള അവസരം എപ്പോഴും കിട്ടണമെന്നില്ല.

ഗുല്‍മാര്‍ഗിലെ ശിവക്ഷേത്രത്തില്‍ ഗുലാം മുഹമ്മദ് ഷെയ്്്ക്ക് ആണ് പൂജാരി. വളരെ നേരം കാത്തിരുന്നിട്ടും ആളെ കാണാന്‍ കഴിഞ്ഞില്ല. ഷെയ്ക്കിന്റെ അച്ഛന്‍ ഈ ക്ഷേത്രത്തിലെ കാവല്‍ക്കാരന്‍ ആയിരുന്നു. അന്ന്്് ഭീകരരെ ഭയന്ന്് ക്ഷേത്രം ഉപേക്ഷിച്ച്്് പണ്ഡിറ്റുകള്‍ ഓടിപ്പോയി, പിന്നെ കാവല്‍ക്കാരന്‍ പൂജാരിയായി. അതിന്റെ പിന്തുടര്‍ച്ചയാണ് ഷെയ്ക്കും തുടരുന്നത്്. ഇടയ്ക്ക് ഭീകരര്‍ ഷെയ്ക്കിനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയിട്ടും അദ്ദേഹം പൂജ തുടരുന്നു.

ഗുല്‍മാര്‍ഗിലെ തടാകം തണുത്തുറഞ്ഞു കിടന്നു. ഇവിടെ ഐസ് ഹോക്കി മത്സരങ്ങളും സ്‌കീയിംഗ് പോലെയുള്ള മഞ്ഞുകാല കായിക വിനോദങ്ങളും അരങ്ങേറുന്നു. സ്‌കീയിംഗ് വിദഗ്ധനായി അഭിനയിച്ച് ഫോട്ടോ എടുക്കാനും അവസരമുണ്ട്. ഉപകരണങ്ങള്‍ക്ക് വാടക നല്‍കിയാല്‍ മതി.

തിരിച്ചിറക്കം

മൂന്ന് കിലോമീറ്ററോളം നീളമുള്ള ജവഹര്‍ തുരങ്കം ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കങ്ങളിലൊന്നാണ്. മഞ്ഞ് വീഴ്ചയുള്ളപ്പോള്‍ പോലും ഇത് വഴി യാത്ര ചെയ്യാം. എന്നാല്‍ തുരങ്കം കടന്നാല്‍ മഞ്ഞ് വീഴ്ചയില്‍ നിന്നും രക്ഷപ്പെടണമെന്നില്ല. അത് കൊണ്ടു മഞ്ഞ് കാലത്ത് പാത ഇടയ്ക്കിടെ അടച്ചിടാറുണ്ട്. ശ്രീനഗറില്‍ നിന്നും ജമ്മുവിലെത്താനുള്ള ഒരേയൊരു വഴി ഇതായതിനാല്‍ തിരക്ക് കൂടുതലുമാണ്. അതിനാല്‍ അതി രാവിലെ തന്നെ പുറപ്പെട്ടു. സാധാരണ ഈ പാതയില്‍ ട്രിപ്പുകള്‍ നടത്തുന്ന ജീപ്പുകള്‍ ജമ്മുവിലെത്തിയതിനു ശേഷം അന്ന് തന്നെ യാത്രക്കാരുമായി ശ്രീനഗറിലേക്ക് മടങ്ങും. സീസണ്‍ അനുസരിച്ച് നിരക്ക് കൂടും. ഡ്രൈവറുടെ മിടുക്കും വാഹനത്തിന്റെ ആരോഗ്യവും അനുസരിച്ച് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ എടുക്കും യാത്രയ്ക്ക്. ഇടയ്ക്ക് ഭക്ഷണം കഴിക്കാനായി നിര്‍ത്തിയ പല വഴിയോര ഭക്ഷണശാലകളും വൃത്തിയുടെ കാര്യത്തില്‍ പിറകില്‍ തന്നെ.
ഉധംപൂരില്‍ നിന്നും തീവണ്ടി കയറാനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന് മനസിലായത് ഒരു ചായക്കട പോലുമില്ലാത്ത സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ്. ജനവാസമില്ലാത്ത സ്ഥലത്ത് വച്ച്്് പാളം തെറ്റിപ്പോയ ഒരു തീവണ്ടിയിലെ യാത്രക്കാരനെ പോലെയാണ് ഉധംപൂരിലെത്തിയപ്പോള്‍ അനുഭവപ്പെട്ടത്.യാത്രക്കാരില്‍ മുക്കാലും സൈനികരോ അവരുടെ ബന്ധുക്കളോ ആണ്. തീവണ്ടിപ്പാത ബാരാമുള്ള വരെ നീട്ടാനുള്ള പണി പുരോഗമിക്കുകയാണ്.
പൂക്കാത്ത ആപ്പിള്‍ മരങ്ങള്‍

കശ്മീരിലുള്ളവര്‍ ധരിച്ചിരിക്കുന്നത് നീളന്‍ കൈകളോട് കൂടിയ ളോഹ സമാനമായ വസ്ത്രമാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. അവര്‍ കൈകള്‍ പുറത്തിട്ടിട്ടില്ല, അന്വേഷിച്ചപ്പോള്‍ അറിഞ്ഞു തണുപ്പ് തടയാന്‍ ഉള്ളില്‍ നെരിപ്പോട് കൊണ്ടു നടക്കുകയാണെന്ന്്്. പൊടിയണിഞ്ഞ തെരുവുകള്‍, സൈന്യത്തിന് നേരെ കല്ലെറിഞ്ഞ ശേഷം ഇടവഴികളിലൂടെ ഓടി മറയുന്ന യുവാക്കളുടെ സംഘങ്ങള്‍, വെടികൊണ്ട പാടുമായി അനാഥമായി നില്‍ക്കുന്ന പഴഞ്ചന്‍ കെട്ടിടങ്ങള്‍...ഒരിക്കലും അണയാത്ത നെഞ്ചിലെ നെരിപ്പോടുകള്‍.