
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
Posted on: 13 Jul 2009
Text & photos: Veena Nambiar

ലൊക്കാര്‍ണോ, മൗണ്ട് പിലാത്തിയോസ്, ഇന്റര്‍ലേക്കണ്‍, യുങ്'ാജോക്, ബേണ്‍ എന്നിവിടങ്ങളാണ് ഞങ്ങള്‍ കാണാന്‍ വിചാരിച്ചത്. രാത്രി 10.30 ഓടെയാണ് സൂറിച്ചിലെത്തുന്നത്. പിറ്റേന്ന് കാലത്ത് ലുക്കാര്‍ണെയിലേക്ക് ട്രെയിനില്‍. മൗണ്ട് പിലാത്തിയോസ് ആയിരുന്നു ആദ്യ ലക്ഷ്യം. 'ലെസ് ലഗേജ് മോര്‍ കംഫര്‍ട്ട്' എന്ന മുദ്രാവാക്യം അപ്പോഴാണ് ഓര്‍ത്തത്. ഞങ്ങളുടെ ബാഗ് റെയില്‍വേ സ്‌റ്റേഷനിലെ ലോക്കറില്‍ വെക്കാന്‍ തീരുമാനിച്ചു. ഈ ചെറിയ ലഗേജിനു വേണ്ടി 10 സ്വിസ് 'ാങ്ക് ചെലവാക്കേണ്ടതില്ലെന്ന് ലോക്കര്‍ സൂക്ഷിപ്പുകാരനായ വൃദ്ധനാണ് ഉപദേശിച്ചത്. അദ്ദേഹത്തിന്‍ സൗഹാര്‍ദ പൂര്‍വ്വമായ പെരുമാറ്റവും ഉപദേശവും ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. സ്വിസ് ബാങ്കിന്റെ വില ഞങ്ങളേക്കാള്‍ നന്നായി ആ മനുഷ്യനറിയാം.
അല്‍പ്പം കഴിഞ്ഞ് ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും റൂട്ട് നമ്പര്‍ 1 ബസ്സ് പിടിക്കണം. കിയന്‍സിലേക്കുള്ള (Knlhro) ബസ്സാണത്. 30 മിനിട്ട് യാത്രയുണ്ട്. 5മിനിട്ടു നടക്കണം മൗണ്ട് പിലാത്തിയസിന്റെ ബേസ് സ്റ്റേഷനിലെത്താന്‍. അവിടെ നിന്ന് ആകാശചാരികളായ ഗൊണ്ടാലകളുണ്ട്. ഞങ്ങള്‍ ടിക്കറ്റെടുത്തു. മേലേക്ക് ഗൊണ്ടോലകളും താഴേക്ക് പല്‍ച്ചക്ര തീവണ്ടിയും തുടര്‍ന്ന് ലൊക്കാര്‍ണോ സിറ്റിയിലേക്ക് ഒരു കപ്പലും. എല്ലാം ചേര്‍ത്താണ് ടിക്കറ്റ്. നേരെ തിരിച്ച് ആദ്യം കപ്പല്‍, പിന്നെ വണ്ടി ഒടുക്കം ഗൊണ്ടോല എന്ന മുറയ്ക്കുള്ള യാത്രയും ഉണ്ട്. ഞങ്ങള്‍ ആദ്യത്തേതാണ് തിരെഞ്ഞടുത്തത്. യാത്ര അവിസ്മരണീയമാണ്. പര്‍വ്വതങ്ങള്‍, ഗ്രാമങ്ങള്‍, നീലനദികള്‍, പച്ചക്കാടുകള്‍ എന്നിവയുടെ ആകാശകാഴ്ച. കേരളത്തില്‍ നിന്നായതു കൊണ്ടാവാം പച്ച എനിക്കൊരു പുതുമായിരുന്നില്ല. പക്ഷേ ലൊക്കാര്‍ണോയുടെ ആകാശകാഴ്ച വിവരിക്കാന്‍ വാക്കുകളില്ല.

കേബിള്‍ കാറില്‍ ഞങ്ങള്‍ മൗണ്ട് പിലാത്തിയോസിനു മുകളിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തില്‍. നീലനദികളും മലനിരകളും തന്നെ കാഴ്ച. കുടമണിയാട്ടി ഒച്ചയുണ്ടാക്കുന്ന പശുക്കൂട്ടങ്ങളേയും കണ്ടു. സ്വിസ് പശുക്കള്‍ പ്രസിദ്ധമാണല്ലോ? പിലാത്തിയോസിനു മുകളിലെത്തുന്നതു വരെ ഉയരങ്ങളിലേക്കാണ് യാത്രയെന്ന് ഓര്‍ത്തതേയില്ല. കേബിള്‍ കാറില്‍ നിന്ന് ഇറങ്ങിയതും ഉയരം കുളിരായി ഞങ്ങളെ തേടിയെത്തി. ജാക്കറ്റുകള്‍ ധരിച്ച് 6 ഡിഗ്രി 'ചൂടിന്റെ തണുപ്പില്‍' ഞങ്ങള്‍ കാഴ്ചകളുടെ അഭൗമ സൗന്ദര്യത്തില്‍ എല്ലാം മറന്നങ്ങിനെ നിന്നു.
പല്‍ചക്രതീവണ്ടിയിലാണ് മടക്കയാത്ര. ലോകത്തിലെ ഏറ്റവും ചെങ്കുത്തായ റെയില്‍പാതകളിലൊന്നാണിത്. 48 ഡിഗ്രി ചെരിവിലേക്കാണ് തീവണ്ടി കയറുന്നതും ഇറങ്ങുന്നതും. 5 തുരങ്കങ്ങള്‍ കാണാം. അല്‍പ്നാഷ് എന്ന സ്‌റ്റേഷന്‍ വരെയാണ് ഇതിന്റെ യാത്ര. സ്ഥലം മനോഹരം അതു കൊണ്ടു തന്നെ യാത്രയും.
ലൊക്കാര്‍ണോ തടാകത്തിലൂടെ കപ്പലിലാണ് തുടര്‍യാത്ര. സ്വിസ് പാസ് ഉള്ളതു കൊണ്ട് ബോട്ട് യാത്ര സൗജന്യമായിരുന്നു. ഒന്നര മണിക്കുര്‍ യാത്ര ശാന്തം സുന്ദരം. റിലാക്‌സ്....

പത്തു മണിയോടെ പടിഞ്ഞാറന്‍ ഇന്റര്‍ലേക്കണ്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ബുക്കുചെയ്ത ഹോട്ടല്‍ റെയില്‍വേസ്‌റ്റേഷനടുത്തായതിനാല്‍ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയില്ല. പിറ്റേന്ന് കാലത്തായിരുന്നു യുങ്'ോയ്ഷ്‌ലേക്കുള്ള യാത്ര. ആദ്യം കിഴക്കന്‍ ഇന്‍ര്‍ലേക്കണിലെത്തണം. സ്വിസ് പാസുമായുള്ള സൗജന്യയാത്ര ലോറ്റര്‍ബേനന്‍ വരെയെ പറ്റു. തുടര്‍ന്നങ്ങോട്ട് 50 ശതമാനമേ സൗജന്യമുള്ളൂ. ലോറ്റര്‍ബേനനില്‍ നിന്ന് ആദ്യം പിടിച്ച തീവണ്ടിയുടെ പേര് വെങേര്‍നല്‍പാന്‍ എന്നായിരുന്നു. ഒരു മെല്ലെപ്പോക്കു വണ്ടിയാണിത്. ക്ലെയ്‌ഷെ്‌യ്‌സ്ഗ് വരെ അതില്‍ പോയി. അവിടെ നിന്ന് യുങ്'ാജോക് വണ്ടിയിലേക്ക് മാറി കയറണം. യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്ന ഈ ട്രെയിനും പല്‍ചക്ര വണ്ടിയാണ്. ഉയരങ്ങളിലേക്ക് മെല്ലെ മെല്ലെ പിടിച്ചു കയറുന്നു. കാഴ്ചകള്‍ നയനസുന്ദരം. കണ്ടുതീര്‍ക്കാന്‍ ഇഷ്ടം പോലെ സമയം. കൂടുതല്‍ കാണാനുള്ളിടത്ത് വണ്ടി നിര്‍ത്തിയിടും. ഐസ്മീര്‍ സ്റ്റേഷനിലാണ് ആദ്യം നിര്‍ത്തിയത്. ഐസ്മീര്‍ എന്നാല്‍ ഹിമസമുദ്രം. 3160 മീറ്റര്‍ ഉയരത്തിലാണത്. ഐഗര്‍വാന്റ് സ്റ്റേഷനിലും വണ്ടി നിര്‍ത്തി.

ഞങ്ങള്‍ ഹിമപീഠഭുമിയിലേക്ക് പ്രവേശിച്ചു. ആ കാഴ്ച വിവരണാതീതമാണ്. മത്സരിച്ച് പടമെടുത്താണ് ആവേശം തണുപ്പിച്ചത്. ഹിന്ദി സംസാരിക്കുന്ന ഒരു പാട്‌പേരെ അവിടെ കണ്ടു. ഹിന്ദി സിനിമകളാണ് ഇവിടേയ്ക്ക് ഇത്രയും ഇന്ത്യന്‍ സന്ദര്‍ശകരെ കൊണ്ടു വന്നത്. കയ്യുറകള്‍ ധരിക്കാത്തതിനാല്‍ ഏറെ നേരം അവിടെ നില്‍ക്കുക ബുദ്ധിമുട്ടായിരുന്നു. കൈ വേദനിക്കാന്‍ തുടങ്ങി.

പിറ്റേ ദിവസം ബേണിലേക്കായിരുന്നു യാത്ര. സ്വിറ്റ്‌സര്‍ലാന്റിന്റെ തലസ്ഥാന നഗരി. ലൊക്കാര്‍ണോയും ഇന്റര്‍ലേക്കണും കണ്ടതു കൊണ്ടാവാം ബേണ്‍, കാഴ്ചകളുടെ ഹരം പകര്‍ന്നില്ല. ഇവിടെ പാര്‍ലമെന്‍ുണ്ട്. ഐന്‍സ്റ്റീന്റെ വീടുണ്ട്. ജ്യോതിശാസ്ത്ര ഘടികാരമുണ്ട്. ഇതെല്ലാം കണ്ടു. ഐന്‍സ്റ്റീന്‍ ഹൗസില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം അനാവരണം ചെയ്യുന്ന വീഡിയോ പ്രദര്‍ശനവും. ആ മഹാ ശാസ്ത്രജ്ഞന്റെ ഓര്‍മ്മകള്‍ കുടി സ്വന്തമാക്കുമ്പോഴേ ഈ യാത്ര പൂര്‍ത്തിയാവുന്നുള്ളു.
