
എച്ച്1എന്‍1 പനിയുടെ ഉത്ഭവം പന്നികളില്‍നിന്ന് തന്നെ-പഠനം
Posted on: 16 Jun 2009

ലണ്ടന്‍: പന്നികളില്‍ രോഗമുണ്ടാക്കുന്ന പലതരം വൈറസുകളുടെ സങ്കരത്തില്‍നിന്നാണ് ഇപ്പോഴത്തെ എച്ച്1എന്‍1 വൈറസിന്റെ ഉത്ഭവമെന്നും പകര്‍ച്ചവ്യാധി തിരിച്ചറിയുന്നതിനു മാസങ്ങള്‍ക്കുമുമ്പുതന്നെ അത് മനുഷ്യനിലേക്കു പടര്‍ന്നിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി.
പന്നികളില്‍ വര്‍ഷങ്ങളായി രോഗമുണ്ടാക്കിപ്പോരുന്ന വൈറസുകളാണ് 'എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ എ' വൈറസായി പരിണമിച്ചതെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്രസംഘമാണ് കണ്ടെത്തിയത്.
മനുഷ്യരിലെ പകര്‍ച്ചപ്പനി കണ്ടെത്താന്‍ സംവിധാനമുണ്ടെങ്കിലും പന്നികളില്‍ പനി പടര്‍ന്നത് നിരീക്ഷിക്കാന്‍ ഏകോപിത സംവിധാനമില്ല. അതുകൊണ്ടുതന്നെ പന്നികളില്‍ വൈറസിനു വരുന്ന ജനിതകമാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. പന്നികളില്‍ സംഭവിക്കുന്ന ജനിതകമാറ്റത്തിന് മനുഷ്യരില്‍ മാരകമായേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന കാര്യവും അവഗണിക്കപ്പെട്ടതായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത്തവണത്തെ പന്നിപ്പനി പടര്‍ന്നത് പന്നികളില്‍നിന്നല്ല എന്ന വാദം പൊളിക്കുന്നതാണ് ഡോ. ഒലിവര്‍ പൈബസിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണം. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ രൂപകല്പന ചെയ്ത പരിണാമ പഠനസങ്കേതം ഉപയോഗിച്ചാണ് ഗവേഷകര്‍ പന്നിപ്പനി വൈറസിന്റെ ഉറവിടവും സമയവും കണക്കുകൂട്ടിയെടുത്തത്. നേച്ചര്‍ ഗവേഷണവാരികയുടെ പുതിയ ലക്കത്തില്‍ ഗവേഷണഫലം പ്രസിദ്ധീകരിക്കും.
പന്നിപ്പനി മഹാമാരിയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ മുപ്പതോളം പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ ഗവേഷണഫലം പുറത്തുവരുന്നത്. എഡിന്‍ബറോ, ഹോങ്കോങ്, അരിസോണ സര്‍വകലാശാലകളിലെ വിദഗ്ധര്‍ ഗവേഷണത്തില്‍ പങ്കാളികളായി.
പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിച്ചു
പന്നിപ്പനി-പുതിയ മഹാമാരി
അറിയേണ്ട വസ്തുതകള്‍
പുതിയ വൈറസുകള്‍ എന്നും ഭീഷണി
എന്തുകൊണ്ട് പുതിയ വൈറസുകള്‍
ലിങ്കുകള്‍
