പ്രോസിക്യൂഷന്‍ നേരിട്ടിരുന്നെങ്കില്‍ പിണറായിയുടെ യശസ്സ് കൂടിയേനെ-ബര്‍ദന്‍

Posted on: 09 Jun 2009


ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രോസിക്യൂഷന്‍ നേരിടാന്‍ തയ്യാറായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ യശസ്സ് വര്‍ധിക്കുമായിരുന്നെന്ന് സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ അഭിപ്രായപ്പെട്ടു. അതേസമയം പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് സമ്മര്‍ദംമൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായ പ്രശ്‌നങ്ങളുണ്ടാക്കും. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ മാത്രമേ ഇതുപകരിക്കൂ. ഇടതു മുന്നണിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റത് ലാവലിന്‍ കേസുകാരണമല്ല. മുന്നണിയിലെ പ്രശ്‌നങ്ങളും സി.പി.എമ്മിലെ തര്‍ക്കങ്ങളുമടക്കമുള്ള മറ്റു ചില കാര്യങ്ങളാണ് അതിനുപിന്നില്‍. സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് പിണറായിയെ മാറ്റണമോയെന്ന കാര്യം സി.പി.എമ്മാണ് തീരുമാനിക്കേണ്ടതെന്നും ബര്‍ദന്‍ പറഞ്ഞു.





MathrubhumiMatrimonial