
പിണറായി സെക്രട്ടറിസ്ഥാനത്തു തുടരുമെന്ന് മന്ത്രി ബേബി
Posted on: 09 Jun 2009
തിരുവനന്തപുരം: പിണറായി വിജയന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തുടര്‍ന്നു കൊണ്ടുതന്നെ എസ്.എന്‍.സി. ലാവലിന്‍ കേസിനെ നിയമപരമായി നേരിടുമെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം കൂടിയായ എം.എ. ബേബി പറഞ്ഞു. ഇതൊരു കള്ളക്കേസാണ്. യു.ഡി.എഫിന്റെ കാലത്ത് വിജിലന്‍സ് അന്വേഷിച്ച് കഴമ്പില്ലെന്നു പറഞ്ഞുതള്ളിയ കേസാണിത്. പാര്‍ട്ടി സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റിയാണ്. ഈ കേസിനെ രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടിക്ക് യാതൊരു പ്രയാസവുമില്ലെന്നും മന്ത്രി ബേബി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
