ഘടകകക്ഷികളെ മെരുക്കാന്‍ സി.പി.എം. ശ്രമം തുടങ്ങി
Posted on: 09 Jun 2009
തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഗവര്‍ണറുടെ തീരുമാനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സി.പി.എം. ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ സഹായം തേടുന്നു. സി.പി.എമ്മില്‍ മുഖ്യമന്ത്രിയുടെ വ്യത്യസ്ത നിലപാട് സൃഷ്ടിക്കുന്ന പ്രതിസന്ധിക്കു പുറമേ ഘടകകക്ഷികള്‍ കൂടി ഇടഞ്ഞാല്‍ അത് നിര്‍ണായകമാകുമെന്ന തിരിച്ചറിവിലാണ് സി.പി.എം. നേതൃത്വത്തിന്റെ ഈ നീക്കം. ഇതിന്റെ ഭാഗമായി സി.പി.എം. നേതൃത്വം മധ്യസ്ഥര്‍ വഴി ഘടകകക്ഷികളുമായി ആശയവിനിമയം നടത്തുന്നതായാണ് വിവരം.
ഗവര്‍ണര്‍ക്കും സി.ബി.ഐ യ്ക്കും എതിരെയുള്ള പ്രചാരണങ്ങളില്‍ ഇടതുമുന്നണി ഒറ്റക്കെട്ടാണെന്ന് വരുത്തേണ്ടത് സി.പി.എമ്മിന്റെ ആവശ്യമാണ്. ഇടതുമുന്നണി ഘടകകക്ഷികളുടെ മൊത്തത്തിലുള്ള പിന്തുണ ഇല്ലാതെവന്നാല്‍ അധികകാലം സമരം മുന്നോട്ട് കൊണ്ടുപോകാനുമാകില്ല. തിങ്കളാഴ്ച നടത്തിയ കരിദിനാചരണത്തിനുശേഷം ഗവര്‍ണറുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്നു സ്ഥാപിക്കുന്ന തരത്തില്‍ സെമിനാറുകളും ചര്‍ച്ചകളും നടത്താനാണ് സി.പി.എം. ഔദ്യോഗികപക്ഷത്തിന്റെ നീക്കം. ഇതിനുപുറമേ പിണറായി വിജയന്‍ തന്നെ നേരിട്ട് ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും. മന്ത്രിസഭയുടെ ഉപദേശം ലംഘിച്ചാണ് ഗവര്‍ണറുടെ തീരുമാനം എന്നതിനാല്‍ സര്‍ക്കാരിനെത്തന്നെ രംഗത്തിറക്കി നിയമയുദ്ധം നടത്താനും ആലോചനയുണ്ട്. ഇതിന് ഘടകകക്ഷികളുടെ പിന്തുണ ആവശ്യമാണ്.
ഇത് മനസ്സിലാക്കിയാണ് സി.പി.എമ്മിന്റെ അനുനയനീക്കം. എന്നാല്‍ എസ്.എന്‍.സി. ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നു പറയാനാവില്ലെന്ന നിലപാട് നേരത്തേ സ്വീകരിച്ച സി.പി.ഐ. നേതൃത്വം പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജൂണ്‍ 12ന് സി.പി.ഐ. സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. അതിനുശേഷമേ സി.പി.ഐ. നിലപാട് പ്രഖ്യാപിക്കുകയുള്ളൂ. ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടത്താതെ മന്ത്രിമാര്‍ക്ക് സി.പി.ഐ. നേതൃത്വം നിര്‍ദ്ദേശം നല്‍കിയതിനെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ലാവലിന്‍ സംബന്ധിച്ച് ആര്‍.എസ്.പി. സംസ്ഥാന നേതൃത്വം നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ആര്‍.എസ്.പി. കേന്ദ്രനേതൃത്വത്തിന്റെ നിലപാട് സി.പി.ഐ. ദേശീയ നേതൃത്വത്തിന്‍േറതിനു സമാനമാകാനാണ് സാധ്യത.