പിണറായിക്കെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍

Posted on: 09 Jun 2009


ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ നഗരത്തില്‍ തിങ്കളാഴ്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

'അഴിമതിവീരന്‍ പിണറായിയെ പുറത്താക്കുക, സിപിഎമ്മിനെ രക്ഷിക്കുക' എന്നെഴുതിയ പോസ്റ്ററുകള്‍ ഡിടിപിസി ഓഫീസിനു മുന്നിലും കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും ജില്ലാ കോടതിക്കു മുമ്പിലുമൊക്കെയാണ് പ്രത്യക്ഷപ്പെട്ടത്. ഡിടിപിസി ഓഫീസിനു മുമ്പിലുള്ളതൊഴികേയുള്ളവ ഉച്ചയോടെ നശിപ്പിച്ചുകളഞ്ഞു.





MathrubhumiMatrimonial