സി. പി. എമ്മിന്‍േറത് ജനങ്ങളോടുള്ള വെല്ലുവിളി വീരേന്ദ്രകുമാര്‍
Posted on: 08 Jun 2009
ഹെല്‍സിങ്കി: എസ്. എന്‍. സി. ലാവലിന്‍ കേസ് കോടതിയില്‍ നേരിടാതെ ഗവര്‍ണര്‍ക്കെതിരെ സമരവുമായി മുന്നോട്ടുപോവുന്ന സി. പി. എമ്മിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍.
താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയില്‍ തെളിയിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടത് കോടതിയില്‍ നിരപരാധിത്വം തെളിയിക്കലാണ്. അല്ലാതെ ജനങ്ങളെ വെല്ലുവിളിക്കുകയല്ല വേണ്ടത്.
പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടായെന്ന മന്ത്രിസഭാ നിലപാടിന് പിന്നില്‍ സി. പി. എമ്മിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു. അഴിമതിക്കെതിരെ പോരാടിയ പ്രസ്ഥാനം ഇന്ന് ഒരു കേസില്‍ വിചാരണ നേരിടുകയില്ലെന്ന് പറയുന്നത് അപഹാസ്യമാണ്.
കോടതിയെ ഭയക്കുന്നതെന്തിന്? ഗവര്‍ണറുടെ കോലം കത്തിക്കുകയും സമരം നടത്തുകയും ചെയ്യുന്നത് എന്തോ ഒന്നില്‍ നിന്ന് രക്ഷപ്പെടാനാണ്. സാധാരണ കുറ്റക്കാരനാണെന്ന് ആരോപണമുയര്‍ന്നാല്‍ വിചാരണ നേരിടണം. എന്നാല്‍ ഇതിന് പകരം വിചാരണ നേരിടില്ലായെന്ന് പറഞ്ഞാണ് സമരം. ഇതു കേട്ടുകേള്‍വിയില്ലാത്തതാണെന്നും എം. പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.