അഡ്വക്കേറ്റ്ജനറലിന്റെ കോലം കത്തിച്ചു

Posted on: 08 Jun 2009


തിരുവനന്തപുരം: ലാവലിന്‍ കേസ്സില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ടുചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിന്റെ കോലംകത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ എന്‍.എഫ്.നുസൂര്‍, മുടവന്‍മുകള്‍ സതീഷ്, അമിലുദ്ദീന്‍ കായ്പ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







MathrubhumiMatrimonial