രാജ്ഭവനിലേക്ക് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. മാര്‍ച്ച്
Posted on: 08 Jun 2009
തിരുവനന്തപുരം: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.യുടെയും എസ്.എഫ്.ഐ.യുടെയും നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. രാജ്ഭവന് മുന്നില്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ സമരക്കാര്‍ തകര്‍ക്കുകയും ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെയും പ്രധാനമന്ത്രിയുടെയും കോലം കത്തിക്കുകയും ചെയ്തു.
ഏകാധിപത്യം കാട്ടിയ സര്‍ സി.പി. ക്കുണ്ടായ അനുഭവം കേരളത്തില്‍നിന്ന് ഗവര്‍ണറും നേരിടേണ്ടിവരുമെന്ന് ഡി.വൈ.എഫ്.ഐ. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി കെ. സുനില്‍കുമാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഐ.ബി. സതീഷ്, എന്‍.എസ്. വിനോദ്, എസ്.പി. ദീപക്, അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധ ധര്‍ണ രാജ്ഭവന് മുന്നില്‍ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് പി. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.എ. റഹിം, പ്രസിഡന്റ് ബെന്‍ഡാര്‍വിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.