ഗവര്‍ണറുടെ തീരുമാനത്തില്‍ അസ്വാഭാവികതയില്ല- മുല്ലപ്പള്ളി
Posted on: 08 Jun 2009
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്യാര്‍ഥികളെയും യുവാക്കളെയും തെരുവിലിറക്കി ക്രമസമാധാനം തകര്‍ക്കാന്‍ സി.പി.എം.ശ്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റക്കാരനല്ലെങ്കില്‍ നിയമനടപടിയെ പിണറായി ഭയക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ ശുപാര്‍ശ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കേന്ദ്രസര്‍ക്കാറിന് ലാവലിന്‍ കേസില്‍ പ്രത്യേക താത്പര്യമൊന്നുമില്ല. രാജ്യത്തെ ഏറ്റവും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് സി.ബി.ഐ. യെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.