വി.എസ്. ഇടപെട്ടു; ഹര്‍ത്താല്‍ കരിദിനമായി

Posted on: 08 Jun 2009


തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച സി.പി.എം. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ഒഴിവാക്കി കരിദിനമായി ആചരിക്കും. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് ബാഹ്യസമ്മര്‍ദ ള്‍ക്ക് വഴങ്ങിയെന്ന് ആരോപിച്ചാണ് കരിദിനമാചരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഭരണം നടത്തുന്ന പാര്‍ട്ടിതന്നെ ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹര്‍ത്താല്‍ കരിദിനാചരണമായി ചുരുക്കിയതെന്ന് സൂചനയുണ്ട്. അതേസമയം കണ്ണൂര്‍, ഇടുക്കി എന്നീ ജില്ലകളില്‍ കടകളടച്ചും വാഹനങ്ങള്‍ ഇറക്കാതെയും ഓഫീസുകളില്‍ പോകാതെയും കരിദിനാചരണത്തോട് സഹകരിക്കണമെന്ന് അതത് സി.പി.എം. ജില്ലാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കരിദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുമെന്നും സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.





MathrubhumiMatrimonial