ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല -പി.കെ.ഗുരുദാസന്‍

Posted on: 08 Jun 2009


കാഞ്ഞങ്ങാട്: പിണറായി വിജയനെ പ്രോസിക്യൂട്ട്‌ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍.

കണ്ണൂര്‍ എക്‌സ്​പ്രസ്സിന് തിരുവനന്തപുരത്തേക്ക് പോകാനായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തിയ മന്ത്രി പത്രലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

'ഗവര്‍ണറുടെ ഓഫീസ് ഒരു ഭരണഘടനാ സ്ഥാപനമാണ്. മന്ത്രിയെന്ന നിലയില്‍ എനിക്ക് ആലോചിച്ച് മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയൂ' -ഗുരുദാസന്‍ പറഞ്ഞു.










MathrubhumiMatrimonial