ഗവര്‍ണര്‍ പദവി അനാവശ്യം - എം.എം. ലോറന്‍സ്
Posted on: 08 Jun 2009
കൊച്ചി: ഗവര്‍ണര്‍ പദവി എന്ന സ്ഥാനം അനാവശ്യമാണെന്നും അഥവാ വേണമെങ്കില്‍ അവരെ തിരഞ്ഞെടുപ്പിലൂടെ നിയമിക്കണമെന്നും സി.ഐ.ടി.യു. സംസ്ഥാന ജന. സെക്രട്ടറി എം.എം. ലോറന്‍സ് പറഞ്ഞു. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കുക വഴി സംസ്ഥാന സര്‍ക്കാരിനെക്കാള്‍ അധികാരം തനിക്കാണെന്ന് ഗവര്‍ണര്‍ സ്ഥാപിക്കുകയാണെന്നും ലോറന്‍സ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയമായ സ്ഥാനമാണ് ഗവര്‍ണര്‍ പദവിയെന്ന് കേരള ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയും തെളിയിച്ചിരിക്കുന്നു. കേന്ദ്രത്തിന്റെ താല്പര്യപ്രകാരം പ്രവര്‍ത്തിക്കുന്നവരാണ് ഗവര്‍ണര്‍മാരായി നിയമിക്കപ്പെടുന്നതെന്നും ലോറന്‍സ് ആരോപിച്ചു. മുമ്പ് വിമോചന സമരകാലത്തും 1965ല്‍ തിരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയപ്പോഴും ഗവര്‍ണര്‍മാര്‍ കേന്ദ്ര നിര്‍ദേശം അനുസരിക്കുകയായിരുന്നുവെന്നും ലോറന്‍സ് കുറ്റപ്പെടുത്തി. രാഷ്ട്രീയപ്രേരിതവും ജനാധിപത്യ ധ്വംസനവുമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും ലോറന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.