കേരളത്തിലേത് അഴിമതിക്കെതിരെ നടപടിയെടുക്കുന്ന സര്‍ക്കാര്‍- വി.എസ്.
Posted on: 08 Jun 2009
കൊല്ലം:അഴിമതികണ്ടാല്‍ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കൊല്ലത്ത് കേരള എകൈ്‌സസ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്പിരിറ്റ് മാഫിയാസംഘങ്ങള്‍ കള്ളിന്റെ നിറത്തിലാക്കി ചാരായം വില്‍ക്കുന്നു. മുമ്പ് എകൈ്‌സസുകാര്‍ മാസപ്പടി പറ്റിയിരുന്നു. ആ വിശേഷണം ഇനി എകൈ്‌സസുകാര്‍ കേള്‍പ്പിക്കരുത്-മുഖ്യമന്ത്രി പറഞ്ഞു.
മദ്യമാഫിയയെ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അവധിദിനങ്ങളില്‍ പണിയെടുക്കുന്ന എകൈ്‌സസ് ജീവനക്കാര്‍ക്ക് വേതനം നല്‍കുന്ന കാര്യം പരിഗണിക്കും. ശമ്പളപരിഷ്‌കരണത്തില്‍ എകൈ്‌സസ് വിഭാഗത്തോടു കാണിച്ച വിവേചനം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.ആര്‍.രാജന്‍ അധ്യക്ഷനായിരുന്നു. അയിഷാപോറ്റി എം.എല്‍.എ., ഡി.സി.സി.പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ.ശശീന്ദ്രന്‍, എകൈ്‌സസ് ജോയിന്റ് കമ്മീഷണര്‍ ആര്‍.കെ.ശ്രീകുമാരന്‍ ചെട്ടിയാര്‍, കെ.എസ്.ഇ.ഒ.എ.സംസ്ഥാന പ്രസിഡന്റ് ഇ.ഷിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സംഘടന സംസ്ഥാന സെക്രട്ടറി കെ.രവികുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി എസ്.ആര്‍.രവി നന്ദിയും പറഞ്ഞു.