മുഖ്യമന്ത്രിയുടെ നിലപാടിന് ഗവര്‍ണര്‍ പ്രാമുഖ്യം നല്‍കി
Posted on: 08 Jun 2009
കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിലപാടിന് സിബിഐയും ഗവര്‍ണറും പ്രാമുഖ്യം നല്‍കി.
പ്രോസിക്യൂഷന്‍ നടപടികള്‍ പിണറായി വിജയന്‍ നേരിടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട് . എന്നാല്‍ മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ അതിനെ എതിര്‍ത്തു. പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടെന്നുള്ള തീരുമാനമാണ് ഗവര്‍ണറെ അറിയിച്ചത്.
അഴിമതി കേസില്‍ പ്രതിയായ ഒരു മുന്‍ മന്ത്രിയെ വിചാരണയില്‍ നിന്ന് ഒഴിവാക്കുന്നത് യുക്തിരഹിതമായ നടപടിയാണെന്നും മറ്റ് പ്രതികളെപ്പോലെ അദ്ദേഹവും കേസ് നേരിടണമെന്നും സിബിഐ ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണ കുറിപ്പില്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിന് ബലം നല്‍കുന്ന തെളിവുകളും രേഖകളുമാണ് ലാവലിന്‍ കേസില്‍ ഉള്ളതെന്ന് അക്കമിട്ട് നിരത്തിക്കൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ മുമ്പാകെ സിബിഐ സംഘം സമര്‍ഥിച്ചത്. പിണറായിക്ക് എതിരെ പൂര്‍ണമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ സംഘം ഗവര്‍ണറെ കണ്ടിരുന്നപ്പോള്‍ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും അതിനാലാണ് പിണറായിയെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കിയതെന്നും സിബിഐ ചൂണ്ടിക്കാട്ടി. മന്ത്രിസ്ഥാനത്തു നിന്ന് താഴെയിറങ്ങിയിട്ടും ലാവലിന്‍ കമ്പനിയുമായി വളരെ അടുത്ത ബന്ധം പിണറായി പുലര്‍ത്തിയിരുന്നുവെന്നും അതിന് ഇടനിലക്കാര്‍ ഉണ്ടായിരുന്നുവെന്നും സിബിഐ ഗവര്‍ണറെ ബോധ്യപ്പെടുത്തി. 'പിണറായിക്ക് പരിരക്ഷ നല്‍കിയ മന്ത്രിസഭാ തീരുമാനം ദുരുദ്ദേശ്യപരമായിരുന്നു'.
കേസിലെ തെളിവുകള്‍ വിലയിരുത്തിക്കൊണ്ട് പിണറായി വിചാരണ നേരിടണമെന്നുള്ള മുഖ്യമന്ത്രിയുടെ നിലപാട് ന്യായവും നീതിപൂര്‍ണവുമാണെന്നുള്ള ഉപദേശമാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്.
മന്ത്രിസഭയുടെ കുറിപ്പും ഗവര്‍ണര്‍ വിളിച്ചുവരുത്തി പരിശോധിച്ചിരുന്നു. പിണറായിയുടെ പ്രോസിക്യൂഷന്‍ അനുമതി കാര്യത്തില്‍ വളരെ ജാഗ്രതയോടെയാണ് ഗവര്‍ണര്‍ രേഖകള്‍ പരിശോധിച്ചത്. ചാന്‍സലര്‍ എന്ന നിലയില്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കേസുകളില്‍ ഗവര്‍ണര്‍ തീര്‍പ്പുകല്‍പ്പിക്കുന്നുണ്ട്. അതിനായി വിശദമായ ഉത്തരവുകളും എഴുതും. ഈ സന്ദര്‍ഭങ്ങളിലെല്ലാം ബന്ധപ്പെട്ട എല്ലാ രേഖകളും അതിസൂക്ഷ്മമായി പരിശോധിക്കുന്ന സ്വഭാവക്കാരനാണ് ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്. സംശയമുള്ള കാര്യങ്ങള്‍ അദ്ദേഹം വിശദമായി ചോദിച്ചു മനസ്സിലാക്കും. ലാവലിന്‍ കേസില്‍ അതിനെക്കാള്‍ പതിന്മടങ്ങ് ജാഗ്രതയും സൂക്ഷ്മതയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.