മാധവിക്കുട്ടി ആന്തരികലോകം സമ്മാനിച്ചു -സുധീര

Posted on: 01 Jun 2009


കോഴിക്കോട്: മലയാളിക്ക്, വിശേഷിച്ചും സ്ത്രീകള്‍ക്ക് ശക്തമായ ആന്തരിക ലോകം സമ്മാനിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടിയെന്ന് നോവലിസ്റ്റ് കെ.പി. സുധീര പറഞ്ഞു. സ്വന്തം കഥാപാത്രങ്ങളെപ്പോലെ സ്‌നേഹം കൊതിച്ച് താനും ദുരിതത്തിലും ദുരന്തത്തിലും പതിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു -സുധീര പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അനുശോചിച്ചു. എഴുത്തിലും ജീവിതത്തിലും ധീരത പ്രകടിപ്പിച്ച അവരുടെ വിടവ് കേരളത്തിന് നികത്താനാവാത്തതാണ്. സ്‌നേഹത്തെ സൗന്ദര്യമായും സൗന്ദര്യത്തെ സ്‌നേഹമായും ആവിഷ്‌കരിച്ച സര്‍ഗപ്രതിഭയായിരുന്നു കമലാ സുരയ്യ -അദ്ദേഹം പറഞ്ഞു.



MathrubhumiMatrimonial