മരങ്ങളെ പ്രണയിച്ചെത്തിയ നല്ലമ്മ ഇനി ഓര്‍മകളില്‍
Posted on: 01 Jun 2009
ആലപ്പുഴ: മരങ്ങളെ പ്രണയിച്ചുകൊണ്ട് ആലപ്പുഴയുമായി ആത്മബന്ധമുണ്ടാക്കിയ നല്ലമ്മ ഇനി ഓര്‍മകളില്‍. മലയാളിയുടെ വായനലോകത്ത് പുതുവസന്തം പരത്തി കമല സുരയ്യ യാത്രയാകുമ്പോള്‍ ഇരുപത്തിയഞ്ചു വര്‍ഷത്തെ സ്നേഹബന്ധം മുറിഞ്ഞതിന്റെ വേദനയിലാണ് പി.എസ്.സി. അംഗം ദേവദത്ത് ജി. പുറക്കാടും കുടുംബവും. മകള്‍ക്ക് നസീമ എന്ന് പേരിട്ട് ചൊല്ലിവിളിച്ചതിന്റെ സ്മരണകളാണ് ഇവര്‍ക്കൊപ്പമുള്ളത്. മാധവിക്കുട്ടി കമല സുരയ്യ എന്നതിനെക്കാളുപരി ദേവദത്തിനും കുടുംബത്തിനും അവര്‍ നല്ലമ്മയായിരുന്നു.
ഇരുപതു വര്‍ഷം മുമ്പ് ഫോറസ്ട്രി ബോര്‍ഡ് ഓഫ് കേരള എന്ന പരിസ്ഥിതി സംഘടനയുടെ പ്രവര്‍ത്തനവുമായിട്ടാണ് കമല സുരയ്യ ആലപ്പുഴയുമായി ബന്ധപ്പെടുന്നത്. വനമില്ലാത്ത ആലപ്പുഴയില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സംഘടനയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്റെ ജില്ലാ പ്രസിഡന്റായി ദേവദത്ത് ജി. പുറക്കാടിനെയാണ് നിയമിച്ചത്.
പിന്നീട് സംസ്ഥാന സെക്രട്ടറിയായി. മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന സന്ദേശമുയര്‍ത്തി സംഘടനയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം ബോധി സന്ദേശയാത്ര ജില്ലയില്‍ നടത്തിയിരുന്നു. ഇതിന് കമല സുരയ്യ നേരിട്ട് നേതൃത്വം നല്‍കി.
സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീട്ടിലെത്തിയപ്പോഴാണ് ദേവദത്തിന്റെ മകള്‍ക്ക് നസീമ എന്ന് പേര് സമ്മാനിച്ചത്. ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതിന് മുമ്പായിരുന്നു ഇത്. പേരുചൊല്ലി വിളിച്ചതിനു ശേഷം ഇളംകാറ്റ് എന്നാണ് പേരിന്റെ അര്‍ഥമെന്നും അവര്‍ പറഞ്ഞതായി ദേവദത്ത് ജി. പുറക്കാട് ഓര്‍ക്കുന്നു. ഇരുപത്തിരണ്ടു വര്‍ഷം മുമ്പാണിത്.
നസീമ വലുതായപ്പോഴും 'നല്ലമ്മ' ബന്ധം പുലര്‍ത്തിയിരുന്നു. കവയിത്രി എഴുതിയ എല്ലാ പുസ്തകങ്ങളുടേയും കോപ്പി അയച്ചുകൊടുക്കാറുണ്ടായിരുന്നു. വിവാഹിതയായി തിരുവനന്തപുരത്ത് താമസിക്കുന്ന നസീമ ഇപ്പോള്‍ സര്‍വ വിജ്ഞാനകോശത്തിന്റെ എഡിറ്റോറിയല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയാണ്.
എറണാകുളത്തുനിന്ന് പുണെയിലേക്ക് താമസം മാറിയപ്പോഴും ദേവദത്തിന്റെ കുടുംബവുമായുള്ള ബന്ധത്തില്‍ മാറ്റം വന്നില്ല. ഊഷ്മള ബന്ധത്തിന്റെ സ്മരണകളായി ഇനി അവശേഷിക്കുന്നത് അവര്‍ അയച്ച കത്തുകളും പുസ്തകങ്ങളും മാത്രം.
* * * * * *
നൂറനാട് എന്ന കൊച്ചുഗ്രാമം കമല സുരയ്യയെ അറിയുന്നത് 'ഉണ്‍മ' എന്ന കൊച്ചു പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവന്ന കഥകളിലൂടെയും കവിതകളിലൂടെയുമാണ്. 1996-ല്‍ ഉണ്‍മയുടെ 10-ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അവര്‍ ഗ്രാമത്തിന്റെ ആരാധനാപാത്രമായി മാറിയത്.
അവസാന നാളുകളിലും ഉണ്‍മയ്ക്കുവേണ്ടി പേന ചലിപ്പിച്ച് കമല സുരയ്യ ഈ ഗ്രാമത്തെ സ്നേഹിച്ചു. രചനകള്‍ അയയ്ക്കുന്ന കവറിന്‍മേല്‍ സ്വന്തം കൈപ്പടയില്‍ വിലാസമെഴുതി. അവസാന ശ്വാസം വരെ ഈ സാഹിത്യകാരി ഈ ഗ്രാമത്തെ മറന്നില്ല. ഏറ്റവും അവസാനം പേന ചലിപ്പിച്ചത് ഈ കൊച്ചു പ്രസിദ്ധീകരണത്തിനു വേണ്ടിയായിരുന്നുവെന്ന് മാഗസിന്‍ നടത്തുന്ന നൂറനാട് മോഹന്‍ പറയുന്നു.