ഉയരത്തിലെത്തിയിട്ടും ലിറ്റില്‍ മാഗസിനുകളെ മറക്കാതെ...

Posted on: 01 Jun 2009


ആലപ്പുഴ: സാഹിത്യ ലോകത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കമല സുരയ്യ ലിറ്റില്‍ മാഗസിനുകളില്‍ എഴുതാന്‍ മടി കാട്ടിയിരുന്നില്ല. വലുതായാലും ചെറുതായാലും പ്രസിദ്ധീകരണങ്ങളുടെ സാഹിത്യ പ്രവര്‍ത്തനങ്ങളെ ഒരേ കണ്ണിലാണ് അവര്‍ കണ്ടിരുന്നത്.
'ഉണ്മ' എന്ന ലിറ്റില്‍ മാഗസിന്‍ നടത്തുന്ന നൂറനാട് മോഹന്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. കഥകളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കവിതകളുമടക്കം 35-ഓളം രചനകള്‍ 'ഉണ്മ'യില്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ വാസം മതിയാക്കി പുണെയില്‍ ചെന്നിട്ടും അടുത്തകാലത്ത് അവശത അനുഭവിക്കുമ്പോഴും സെ്കച്ച്‌പേന കൊണ്ട് സ്വന്തം കൈപ്പടയില്‍ വലിയ അക്ഷരത്തിലെഴുതി മാറ്ററുകള്‍ അയച്ചുതന്നിരുന്നുവെന്ന് മോഹന്‍ പറയുന്നു. മോഹനനോടും ഭാര്യ കവയിത്രി കൂടിയായ കണിമോളോടും ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പത്തിന്റെ പ്രതിഫലനമായിരുന്നു 'ഉണ്മ'യ്ക്കുള്ള രചനകള്‍. 'ഉണ്മ'യുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ കമല സുരയ്യ നൂറനാട് ഗ്രാമത്തിലും വന്നിട്ടുണ്ട്.







MathrubhumiMatrimonial