
കൈരളിയുടെ തീവ്രമായ ദുഃഖം -അഴീക്കോട്
Posted on: 01 Jun 2009
അടുത്തെങ്ങും മോചനം കിട്ടാനാവാത്തവിധം തീവ്രമായ ദുഃഖമാണ് മാധവിക്കുട്ടിയുടെ
വിയോഗം കൈരളിക്ക് നല്‍കിയത്
വിയോഗം കൈരളിക്ക് നല്‍കിയത്
കേരളീയരെ മുഴുവന്‍ ഈ വിയോഗം വേദനിപ്പിക്കുന്നു. കൃതികളേക്കാള്‍ അപ്പുറത്താണ് ആ വ്യക്തി. ഉപരിജീവിതത്തിന്റെ പ്രതിഫലനമായിരുന്നു ആ കൃതികള്‍. സാധാരണ എഴുത്തുകാര്‍ ജീവിതത്തിന്റെ ആഴത്തിലേക്ക് നോക്കുന്നുവെന്നാണ് പറയാറുള്ളത്. ഇവര്‍ ജീവിതത്തിന്റെ അപ്പുറത്തേക്ക് പോയതായി തോന്നുന്നു. ആ സ്‌നേഹത്തെയാണ് നാം ആദ്യം ഓര്‍ക്കുക. പുസ്തകത്തിന് രണ്ടാംസ്ഥാനമേയുള്ളൂ. ബഷീറിനെപ്പോലെ ഉഭയജീവിതമാണ് മാധവിക്കുട്ടിയും നയിച്ചത്.നാലപ്പാട്ടെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിന് പുണെയില്‍ പോയപ്പോള്‍ ഞാന്‍ മാധവിക്കുട്ടിയെ കണ്ടിരുന്നു. വീണ്ടും ചെല്ലണമെന്നു പറഞ്ഞു. കഴിഞ്ഞില്ല.ആ ജീവിതത്തിന്റെ സൂക്ഷ്മവശങ്ങള്‍ രേഖപ്പെടുത്താന്‍ അടുപ്പമുള്ള ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ ഒരു പ്രതിഭയുടെ വളര്‍ച്ചയുടെ ചിത്രം നമുക്ക് കിട്ടും.
