സംസ്‌കാരം തിരുവനന്തപുരം പാളയം ജുമാമസ്ജിദില്‍

Posted on: 31 May 2009


പുണെ: അന്തരിച്ച എഴുത്തുകാരി കമല സുരയ്യുടെ സംസ്‌കാരം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദില്‍ നടക്കും. തിങ്കളാഴ്ച രാവിലെ 7.30 ന് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് 9.30 ന് തൃശ്ശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

ഉച്ചയോടെ എറണാകുളം ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രി 7.30 ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ചൊവ്വാഴ്ച രാവിലെയാണ് ശവസംസ് കാരം.

സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണബഹുമതിയോടെയാകും സംസ്‌കാരമെന്ന് മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ തിരുവനന്തപുരത്ത് അറിയിച്ചു. അതിന്റെ ഭാഗമായി വിദ്യാഭ്യാസമന്ത്രി എം.എ.ബേബി ഇന്ന് പുണെയിലേക്ക് പോകും.



MathrubhumiMatrimonial