പുലിജന്മം
Posted on: 19 May 2009
''നാന്‍ താന്‍ പിരഭാകരന്‍.''ആദ്യമായി കണ്ട പത്രപ്രവര്‍ത്തകയ്ക്ക് വേലുപ്പിള്ള പ്രഭാകരന്‍ സ്വയം പരിചയപ്പെടുത്തി. കുറിയ, ദൃഢഗാത്രനായ, സാധാരണ മനുഷ്യന്‍. ശ്രീലങ്കയില്‍ മേധാവിത്വമുള്ള സിംഹളരുടെ അടിച്ചമര്‍ത്തലില്‍നിന്ന് സ്വന്തം ജനത്തിന്റെ, തമിഴ്മക്കളുടെ മോചനം.
അതായിരുന്നു വേലുപ്പിള്ള പ്രഭാകരന്റെ ലക്ഷ്യം. സായുധപോരാട്ടത്തിലൂടെ മാത്രമേ അതു നേടാനാകൂ എന്ന് അയാള്‍ വിശ്വസിച്ചു. അതിനായി ഒരു സംഘത്തെ വളര്‍ത്തി. കൊല്ലാനും ചാകാനും അവരെ ശീലിപ്പിച്ചു.
1954 നവംബര്‍ 26ന് വടക്കന്‍ ശ്രീലങ്കയിലെ തീരപട്ടണമായ വെല്‍വെട്ടിത്തുറൈയില്‍ ജനിച്ച പ്രഭാകരന്റെ ആരാധനാപാത്രങ്ങള്‍ നെപ്പോളിയനും അലക്‌സാണ്ടറുമായിരുന്നു. സുഭാഷ് ചന്ദ്ര ബോസിനെയും ഭഗത് സിങ്ങിനെയും അയാള്‍ ഇഷ്ടപ്പെട്ടു. പാറ്റകളെ പേടിച്ചു.
എലികളെ വെറുത്തു. െ്രെപമറി സ്‌കൂള്‍ അധ്യാപകനായ തിരുവെങ്കിടം വേലുപ്പിള്ളയുടെയും വളളിപുരം പാര്‍വതിയുടെയും നാലു മക്കളില്‍ ഇളയവന്‍. ശരാശരി വിദ്യാര്‍ഥി. നാണംകുണുങ്ങി. പുസ്തകപ്പുഴു.
നാണംകുണുങ്ങിയില്‍ നിന്ന് പുലിത്തലവനിലേക്ക് പ്രഭാകരനെ വളര്‍ത്തിയത് ശ്രീലങ്കയിലെ അധികാരിവര്‍ഗമാണ്. പിറന്ന മണ്ണിന്റ രാഷ്ട്രീയത്തില്‍ നിന്ന് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട തമിഴന്റെ വേദനയാണ് കൗമാരത്തിലേ പോരാട്ടവഴി തേടാന്‍ അയാളെ പ്രേരിപ്പിച്ചത്.
1958ലെ വംശീയകലാപത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രഭാകരനില്‍ വന്‍ ആഘാതമാണുണ്ടാക്കിയത്. താന്‍ കണ്ട വിധവയായ സ്ത്രീയുടെയും കുടുംബത്തിന്റെയും ദുരന്തം കരളലിയിക്കുന്നതായിരുന്നെന്ന് മലയാളിയായ അനിതാ പ്രതാപിനനുവദിച്ച ആദ്യ അഭിമുഖത്തില്‍ പ്രഭാകരന്‍ പറഞ്ഞു.
''ക്രൂരതയുടെ അത്തരം കഥകള്‍ കേട്ടപ്പോള്‍ എന്റെ ജനതയോട് എനിക്ക് അളവറ്റ സഹാനുഭൂതിയും സ്‌നേഹവും തോന്നി. ഈ വംശീയസംവിധാനത്തില്‍ നിന്ന് അവരെ രക്ഷിക്കണമെന്ന ആഗ്രഹം എന്നെ ആവേശിച്ചു'' പോരാട്ട വഴിയിലേക്കുള്ള പ്രവേശനത്തെപ്പറ്റി പ്രഭാകരന്‍ പറഞ്ഞതിങ്ങനെയാണ്.
അതിനൊരുക്കമായി രാഷ്ട്രീയം പഠിക്കാന്‍ രാഷ്ട്രീയ യോഗങ്ങളിലെ പതിവുകാരനായി. ആയോധനകലകള്‍ അഭ്യസിച്ചു. സായുധപോരാളിയായ രാഷ്ട്രീയക്കാരനായി. കോളേജ് വിദ്യാഭ്യാസമുപേക്ഷിച്ചാണ് പ്രഭാകരന്‍ പോരാടാനിറങ്ങിയത്. ആദ്യം തമിഴ് യൂത്ത് ഫ്രണ്ടില്‍ ചേര്‍ന്നു.
ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കാലിനു പരിക്കേറ്റു. അന്നു വീണതാണ് 'കരികാലന്‍' എന്ന വിളിപ്പേര്. കാലിലെ പൊള്ളല്‍ നോക്കി അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. അതോടെ പ്രഭാകരന്‍ മുങ്ങി. പൊങ്ങിയത് പഴയ മദിരാശിയില്‍. പിന്നീട് ജാഫ്‌നയില്‍ തിരിച്ചെത്തി, തമിഴരെ സ്വതനന്ത്രരാക്കാന്‍ പറ്റിയ ഏകവഴി ആയുധത്തിന്റ മാര്‍ഗം മാത്രമാണെന്ന് കരുതുന്നവരുടെ ഒരു സംഘമുണ്ടാക്കി.
'തമിഴ് ന്യൂ ടൈഗേഴ്‌സ്' എന്ന് അതിനു പേരുനല്കി. തമിഴന്റെ രാഷ്ട്രീയചരിത്രത്തില്‍ ആഴത്തില്‍ വേരോടിയ, പൈതൃകത്തിന്റെ ഭാഗമായ കടുവയെ കൊടിയടയാളമാക്കി. 1976 മെയില്‍ സംഘടന പേരുമാറ്റി 'ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം' (എല്‍.ടി.ടി.ഇ.) ആയി.
1975ല്‍ ജാഫ്‌ന മേയര്‍ ദുരൂപ്പയെ വധിച്ചു. പ്രഭാകരനും എല്‍.ടി.ടി.ഇ.യും നടത്താനിരിക്കുന്ന, അവര്‍ക്കുമേല്‍ ആരോപിക്കപ്പെടാനിരിക്കുന്ന പല കൊലകളുടെയും തുടക്കമായിരുന്നു അത്.
ഇന്ത്യയില്‍ നിന്ന് പ്രഭാകരന്‍ സഹായം പ്രതീക്ഷിച്ചു. ''ഞങ്ങളുടെ ജനത്തിന്റെ ന്യായവും നീതിപൂര്‍വവുമായ ആവശ്യം ഇന്ത്യ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ''യെന്ന് പ്രഭാകരന്‍ ഒരിക്കല്‍ പറഞ്ഞു. എന്നാല്‍, 1987ല്‍ ഇന്ത്യന്‍ സമാധാന സേന ശ്രീലങ്കയില്‍ എത്തിയത് പ്രഭാകരന്റെ പ്രതീക്ഷകളെ തകിടം മറിച്ചു. അതിനു കാരണക്കാരനായ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകമായിരുന്നു പരിണതഫലം.
അതോടെ പ്രഭാകരന്‍ ഇന്ത്യയുടെ ചിരകാല ശത്രുവായി. എല്‍.ടി.ടി.ഇ.യെ ലോക രാഷ്ട്രങ്ങള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പ്രഭാകരന്റെ പ്രതിച്ഛായ മാറുകയായിരുന്നു. ജീവനും ആരോഗ്യത്തിനും ഭീഷണിയുയര്‍ത്തുക, ഭീകരപ്രവര്‍ത്തനം, കൊലപാതകം, സംഘടിതമായ കുറ്റകൃത്യം, ഭീകരവാദ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അയാള്‍ക്കുമേല്‍ ചുമത്തപ്പെട്ടു.
മതിവദനി ഏരമ്പുവിനെ വിവാഹം കഴിച്ചു. 1984 ഒക്ടോബര്‍ ഒന്നിന് മദ്രാസിലായിരുന്നു വിവാഹം. മൂന്നു മക്കള്‍. ദുവാരക എന്ന മകളും ചാള്‍സ് ആന്റണി, ബാലചന്ദ്രന്‍ എന്നീ ആണ്‍മക്കളും. 1983ല്‍ കൊല്ലപ്പെട്ട തന്റെ വിശ്വസ്തന്‍ ചാള്‍സ് ആന്റണിയുടെ പേരാണ് മൂത്തമകന് പ്രഭാകരന്‍ നല്‍കിയത്. ചാള്‍സ് ആന്റണിയെ സൈന്യം വധിച്ചു. മറ്റുമക്കളും ഭാര്യയും സ്‌കോട്ട്‌ലന്‍ഡില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് വിവരം.
അവഗണിക്കപ്പെട്ടു കിടക്കുന്ന തമിഴ്ജനതയുടെ മോചനം എന്ന ന്യായമായ ആവശ്യവുമായി പോരിനിറങ്ങിയ പ്രഭാകരന്‍ പക്ഷേ, തമിഴര്‍ക്ക് വിമോചനത്തിനു പകരം കൊടും ദുരിതമാണ് സമ്മാനിച്ചത്. വിമോചനപ്പോരാളിയെന്ന പരിവേഷത്തില്‍ നിന്നു ഭീകരത്തലവന്‍ എന്ന കുപ്രസിദ്ധിയിലേക്കുള്ള മാറ്റവും അനിവാര്യമായ പതനവുമായിരുന്നു അതിന്റെ ഫലം.
2009 മെയ് 18ന് സൈന്യം പ്രഭാകരന്റെ മരണം സ്ഥിരീകരിച്ചതോടെ വഴിതെറ്റിപ്പോയ ഒരു വിമോചനപ്പോരാട്ടവും തോക്കിന്‍കുഴലിലൂടെ സ്വാതന്ത്ര്യം നേടാമെന്ന കരുതിയ പോരാളിയും ചരിത്രത്തിന്റെ ഭാഗമായി മാറി.

സിസി ജേക്കബ്