പന്നിപ്പനി: അമേരിക്കയിലും മരണം

Posted on: 30 Apr 2009


വാഷിങ്ടണ്‍: മെക്‌സിക്കോയില്‍ പൊട്ടിപ്പുറപ്പെട്ട പന്നിപ്പനി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. അമേരിക്കയില്‍ രോഗം ബാധിച്ച കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. ആദ്യമായാണ് മെക്‌സിക്കോയ്ക്ക് പുറത്ത് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെക്‌സിക്കോയോട് ചേര്‍ന്ന യു.എസ്സിലെ ടെക്‌സാസ് സംസ്ഥാനത്താണ് 23 മാസം പ്രായമുള്ള കുഞ്ഞ് രോഗം ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ 64 പേര്‍ക്ക് രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടു്.

ഇതിനിടെ ജര്‍മനിയിലും രോഗം കത്തെി. ഇവിടെ മൂന്നു പേര്‍ക്ക് രോഗം ബാധിച്ചിട്ടു്. അമേരിക്ക, കാനഡ, ന്യൂസീലന്‍ഡ്, ഇസ്രായേല്‍, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചതിനുപിന്നാലെ ബ്രസീല്‍, പെറു, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ രോഗം പടര്‍ന്നതായി സംശയിക്കുന്നു.

മെക്‌സിക്കോയില്‍ പന്നിപ്പനി ബാധിച്ച് 159 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ ഏഴു പേരുടെ മരണം മാത്രമാണ് പന്നിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ പറയുന്നു. നേരത്തേ 20 പേരുടെ മരണം പന്നിപ്പനിമൂലമാണെന്ന് കത്തെിയിരുന്നെങ്കിലും വീും പരിശോധന നടത്തിയപ്പോള്‍ ഇത് ഏഴായി കുറഞ്ഞെന്നാണ് അധികൃതരുടെ വിശദീകരണം.

കാനഡയില്‍ 13 പേര്‍ക്കും ന്യൂസീലന്‍ഡില്‍ മൂന്നു പേര്‍ക്കും ബ്രിട്ടന്‍, സ്‌പെയിന്‍, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ രുപേര്‍ക്ക് വീതവും രോഗം ബാധിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

പന്നിപ്പനി-പുതിയ മഹാമാരി

അറിയേ വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊ് പുതിയ വൈറസുകള്‍

ലിങ്കുകള്‍



MathrubhumiMatrimonial