മുഖ്യമന്ത്രി അനുശോചിച്ചു

Posted on: 26 Apr 2009


തിരുവനന്തപുരം: കലാമണ്ഡലം കേശവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. സ്​പീക്കര്‍ കെ. രാധാകൃഷ്ണന്‍, മന്ത്രിമാരായ ജി. സുധാകരന്‍, എം.എ. ബേബി, ബിനോയ് വിശ്വം, എസ്. ശര്‍മ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, ചന്ദ്രന്‍പിള്ള എം.പി, എം.എല്‍.എ.മാരായ സി.എം. ദിനേശ്മണി, കെ. ബാബു, വി.ഡി. സതീശന്‍, മേയര്‍ മേഴ്‌സി വില്യംസ്, കെ.പി. ധനപാലന്‍, പി. രാജീവ് എന്നിവരെല്ലാം അന്ത്യോപചാരം അര്‍പ്പിച്ചു.

കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍, കലാമണ്ഡലം കേശവപ്പൊതുവാള്‍, കലാമണ്ഡലം വിജയകൃഷ്ണന്‍, ചെമ്മനം ചാക്കോ, ജോണ്‍ പോള്‍, സിനിമാതാരങ്ങളായ സായ്കുമാര്‍, ബിന്ദു പണിക്കര്‍, ഊര്‍മിള ഉണ്ണി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരും ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.






MathrubhumiMatrimonial