ഒടുവില്‍ കിള്ളിനോച്ചി വീണു

Posted on: 23 Apr 2009


നവംബര്‍ 23ന് കിള്ളിനോച്ചിയില്‍ ആക്രമണം തുടങ്ങിയതായാണ് സൈന്യം പറയുന്നത്. മൂന്ന് ദിശയില്‍ നിന്നാണ് സൈന്യം കിള്ളിനോച്ചിയിലുള്ള പുലികളെ ആക്രമിച്ചത്. 2009 ജനവരി രണ്ടിന് പ്രസിഡന്റ് മഹീന്ദ രാജപക്‌സെ സൈന്യം കിള്ളിനോച്ചി പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. ഒരു ദശകത്തോളം എല്‍.ടി.ടി.ഇ ഭരണതലസ്ഥാനമായി ഉപയോഗിച്ചിരുന്നത് കിള്ളിനോച്ചി ആയിരുന്നു. ജനവരി 14ന് സൈന്യം ജാഫ്‌ന പൂര്‍ണമായും പിടിച്ചടക്കി. പുലികളുടെ അവസാന ശക്തികേന്ദ്രമായ മുല്ലൈത്തീവ് സൈന്യം ജനവരി 25ന് പിടിച്ചടക്കി. ഫിബ്രവരി അഞ്ചിന് ചാലൈയിലുള്ള പുലികളുടെ നാവികകേന്ദ്രം സൈന്യത്തിന്റെ പിടിയിലായി. കൊളംബോയിലെ കരസേന ഹെഡ്ക്വാര്‍ട്ടേഴ്‌സിനും വ്യോമസേനയു ടെ പ്രധാനകേന്ദ്രത്തിനും നേരെ പുലികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിക്കുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏപ്രില്‍ അഞ്ചിന് സൈന്യം പുതുക്കുടിയിരിപ്പ് പൂര്‍ണമായും നിയന്ത്രണത്തിലാക്കി. ഏപ്രില്‍ 20ന് സര്‍ക്കാര്‍ വേലുപ്പിള്ള പ്രഭാകരന് കീഴടങ്ങാന്‍ 48 മണിക്കൂര്‍ നേരത്തെ സമയം നല്‍കി. അതേസമയം വന്‍തോതില്‍ തമിഴര്‍ പാലായനം തുടരുകയാണ്.



MathrubhumiMatrimonial