
ആഗസ്തില്‍ ട്രിങ്കോമാലിയിലെ നാവികകേന്ദ്രത്തിലും മുട്ടൂരിലെ ഒരു പട്ടണത്തിനും നേരെ പുലികള്‍ ആക്രമണം നടത്തി. ഇതില്‍ 30 സാധാരണക്കാര്‍ മരിക്കുകയും 25,000 പേര്‍ പാലായനം ചെയ്യുകയുമുണ്ടായി. മുട്ടൂരിലെ ആക്രമണത്തിന് സൈന്യം തിരിച്ചടിക്കുകയും 150 പുലികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനുശേഷം 'ആക്ഷന്‍ എഗൈന്‍സ്റ്റ് ഹംഗര്‍' എന്ന ഫ്രഞ്ച് ജീവകാരുണ്യ സംഘടനയുെട 17 പ്രവര്‍ത്തകരെ മുട്ടൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടക്കന്‍മേഖലയില്‍ പോരാട്ടം രൂക്ഷമായി. ഇതില്‍ എല്‍.ടി.ടി.ഇയ്ക്ക് 250 പേരെയും സൈന്യത്തിന് 90 പേരെയും നഷ്ടമായി.