പ്രതിക്ക് ഒട്ടേറെ പറയാനുണ്ട്
Posted on: 14 Aug 2013
നെല്‍സണ്‍ മണ്ഡേല
(1961-ല്‍ അഡിസ് അബാബയില്‍ ആഫ്രിക്കന്‍ രാഷ്ട്രത്തലവന്മാരെയും ബ്രിട്ടനില്‍ പ്രതിപക്ഷ നേതാക്കളെയും കണ്ടു ചര്‍ച്ച നടത്തി മടങ്ങിയ നെല്‍സണ്‍ മണ്ഡേല ഒളിവില്‍ പോയി. 17 മാസങ്ങള്‍ക്കുശേഷം ദക്ഷിണാഫ്രിക്കന്‍ പോലീസ് മണ്ഡേലയെ അറസ്റ്റ് ചെയ്തു. 1962 ഒക്ടോബര്‍ 22 ന് പ്രിട്ടോറിയയില്‍ നെല്‍സണ്‍ മണ്ഡേലയുടെ വിചാരണ ആരംഭിച്ചു. കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ഒരു ഇതിഹാസമായി മാറിയിരുന്ന മണ്ഡേലയെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ജോഹന്നാസ് ബര്‍ഗില്‍ വിചാരണ ചെയ്യാതിരിക്കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹത്തിന് അഭിഭാഷകരുടെ സഹായം നിഷേധിക്കാനും വെള്ള ഭരണാധികാരികള്‍ക്ക് കഴിഞ്ഞു. രണ്ടു കുറ്റങ്ങളാണ് മണ്ഡേലയുടെ പേരില്‍ ആരോപിക്കപ്പെട്ടത്. ഒന്ന്, തൊഴിലാളികളെ പണിമുടക്കാന്‍ പ്രേരിപ്പിച്ചു. രണ്ട്, നിയമവിധേയ യാത്രാരേഖകളില്ലാതെ രാജ്യം വിട്ടുപോയി. തന്റെ കേസ് സ്വയം വാദിച്ച നെല്‍സണ്‍ മണ്ഡേല, തനിക്കെതിരായ വിചാരണ, വെള്ളക്കാരുടെ ആധിപത്യത്തിനെതിരായ വിചാരണയായി മാറ്റി.)

ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരന്റെ കോടതിയില്‍ ഒരു കറുത്തവന്റെ മൊഴി
ഈ കേസ് സ്വയം വാദിക്കാനാണ് എന്റെ തീരുമാനം. എന്നേയല്ല, ആഫ്രിക്കന്‍ ജനതയുടെ ആശയാഭിലാഷങ്ങളെയാണ് നിങ്ങള്‍ വിചാരണ ചെയ്യുന്നത് എന്ന് ഈ കോടതിയുടെ നടപടികള്‍ പുരോഗമിക്കുന്ന മുറക്ക് വിശദമാക്കാന്‍ ഞാനാഗ്രഹിക്കുന്നു. അതുകൊണ്ടാണ് എന്റെ കേസ് ഞാന്‍ തന്നെ വാദിക്കുന്നത്.
എനിക്ക് അങ്ങയോട് ഒരപേക്ഷയുണ്ട്. ഞാന്‍ നടത്താന്‍ പോകുന്ന പരാമര്‍ശങ്ങള്‍ അങ്ങയെ കുറിച്ചുള്ള വ്യക്തിപരമായ പരാമര്‍ശങ്ങളായി കണക്കാക്കരുത്. ന്യായാധിപനെന്ന നിലയിലുള്ള അങ്ങയുടെ സത്യസന്ധതയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഈ വിചാരണയുടെ പരിധിക്കപ്പുറത്തുള്ള ചില സുപ്രധാന കാര്യങ്ങള്‍ ഇവിടെ ഉന്നയിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അവയൊന്നും വ്യക്തിപരമായ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ള വാദങ്ങളല്ല. ഈ പ്രസ്താവനയില്‍ ഞാന്‍ ഇടയ്ക്കിടെ വെള്ളക്കാരെക്കുറിച്ച് പരാമര്‍ശിക്കും. വര്‍ണവിവേചനത്തെ ഞാന്‍ കഠിനമായി വെറുക്കുന്നു. വെള്ളക്കാരനില്‍ നിന്നുണ്ടായ3ലും കറുത്തവനില്‍ നിന്നുണ്ടായാലും വര്‍ണവിവേചനം കിരാതമാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്റെ ഈ അപേക്ഷയുടെ പ്രത്യേകസ്വഭാവമാണ്. വര്‍ണപരമായ പരാമര്‍ശം നടത്താന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്.
ഈ കേസിന്റെ വിചാരണയില്‍ നിന്ന് അങ്ങ് ഒഴിവാകണമെന്നതാണ് എന്റെ അപേക്ഷ. എന്നെ വിചാരണ ചെയ്യാനുള്ള ഈ കോടതിയുടെ അധികാരത്തെ രണ്ടു കാരണങ്ങളാല്‍ ഞാന്‍ ചോദ്യം ചെയ്യുന്നു.
നീതി നിഷേധിച്ചവരുടെ വിചാരണ
ഒന്നാമത്തെ കാരണം, നീതിപൂര്‍വകമായ വിചാരണ ഉറപ്പുവരുത്താന്‍ ഈ കോടതിക്ക് കഴിയില്ല എന്നതാണ്. രണ്ടാമത്തെ കാരണം, എനിക്ക് പ്രാതിനിധ്യമില്ലാത്ത ഒരു പാര്‍ലമെന്റ് നിര്‍മിക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ നിയമപരമായോ ധാര്‍മികമായോ ഞാന്‍ ബാധ്യസ്ഥനല്ല എന്നതാണ്.
ആഫ്രിക്കന്‍ ജനതയുടെയും വെള്ളക്കാരുടെയും അഭിലാഷങ്ങള്‍ ഏറ്റുമുട്ടുന്ന ഇതുപോലെ രാഷ്ട്രീയസ്വഭാവമുള്ള ഒരു കേസില്‍, നിഷ്പക്ഷമോ നീതി പൂര്‍വികമോ ആയ വിചാരണ ഉറപ്പുവരുത്താന്‍ കോടതികളെ അവയുടെ പ്രത്യേക വര്‍ണഘടന അനുവദിക്കുകയില്ല. ഇത്തരം കേസുകളില്‍ വെള്ളക്കാര്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുണ്ട്. എത്ര ഉയര്‍ന്ന നീതിബോധമുള്ള വ്യക്തിയായിക്കൊള്ളട്ടെ, ഒരു വെള്ളക്കാരനെ ഈ കേസ് വിചാരണ ചെയ്യാന്‍ ഏല്പിക്കുന്നത് സ്വന്തം കേസ് സ്വയം വിധി പറയുന്നതിന് തുല്യമാണ്. ആഫ്രിക്കന്‍ ജനതയ്ക്ക് വെള്ളക്കാര്‍ ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചുവെന്ന കേസ് വിധി പറയാന്‍ വെള്ളക്കാരനെ തന്നെ ഏല്പിക്കുന്നത് നീതിയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ്. നീതി നിഷേധിക്കപ്പെട്ടവനെ നീതിനിഷേധിച്ചവര്‍ തന്നെ വിചാരണ ചെയ്യുന്നത് എന്തൊരു നീതിയാണ്!
കറുത്തവന് പ്രാതിനിധ്യമില്ലാത്ത പാര്‍ലമെന്റ്, കറുത്തവരുടെ ഒറ്റക്കെട്ടായ എതിര്‍പ്പിനെ അവഗണിച്ച് പാസ്സാക്കുന്ന നിയമങ്ങള്‍ നടപ്പാക്കാനുള്ള വെളുത്ത തൊലിയുള്ളവര്‍ മാത്രം നിയന്ത്രിക്കുന്ന ഈ നീതിന്യായ വ്യവസ്ഥയെ.....
(ഇവിടെ മജിസ്‌ട്രേറ്റ് ഇടപെട്ടു)
വെളുത്ത വര്‍ഗത്തിന്റെ കുത്തക
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും വിവേചനം കൂടാതെ നിയമത്തിന്റെ സംരക്ഷണം ലഭിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും തുല്യാവകാശമുണ്ടെന്നും സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനം വ്യക്തമാക്കുന്നു. ഇത് ദക്ഷിണാഫ്രിക്കയ്ക്കും ബാധകമാണെന്ന് 1951 മെയില്‍ പ്രധാനമന്ത്രി ഡോ.ഡി.എഫ്.മലന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരുമെല്ലാമായ അനേകം വെള്ളക്കാര്‍ ഇതേകാര്യം പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.
പക്ഷേ, ഈ നാട്ടില്‍ ഞങ്ങളുടെ ജനങ്ങള്‍ക്ക് നിയമത്തിന് മുന്നില്‍ തുല്യതയില്ല. മറിച്ചുള്ള എല്ലാ അവകാശവാദങ്ങളും അസത്യങ്ങളാണ്. തെറ്റിദ്ധരിപ്പിക്കുന്നവയാണ്.
കോടതിയുടെ മുന്നിലെത്തുന്ന ഒരു കറുത്ത വര്‍ഗക്കാരന്, വെള്ളക്കാരന് കിട്ടുന്ന അതേ അവകാശങ്ങള്‍ കിട്ടുന്നുണ്ടെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. ഒരേ നിയമം. ഒരേ നടപടിക്രമം. പക്ഷെ, ഇത് മാത്രം പരിഗണിച്ച്, കറുത്തവന് നിയമത്തിന് മുന്നില്‍ തുല്യത ലഭിക്കുന്നുവെന്ന നിഗമനത്തിലെത്തുന്നത് ഒട്ടും വസ്തുതകള്‍ക്ക് നിരക്കുന്നതാവില്ല. എന്താണ് നിയമത്തിന് മുന്നിലെ തുല്യത? നിയമനിര്‍മാണത്തിലെ പങ്കാളിത്തം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരേ ജനാധിപത്യാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടന അവകാശം ലംഘിക്കപ്പെട്ടാല്‍ അത് പുനഃസ്ഥാപിച്ചുകിട്ടാന്‍ കോടതിയെ സമീപിക്കാനുള്ള അധികാരം, ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരുമെല്ലാമായി ഭരണത്തില്‍ പങ്കാളികളാവാനുള്ള അവസരം- ഇതൊന്നുമില്ലാത്ത ജനതയ്ക്ക് നിയമത്തിന് മുന്നില്‍ തുല്യതയില്ല തന്നെ. ഞാന്‍ പറഞ്ഞ ഈ അവകാശാധികാരങ്ങളെല്ലാം വെളുത്തവര്‍ഗം കുത്തകയാക്കി വെച്ചിരിക്കയാണ്. ഞങ്ങള്‍ക്ക് ഈ അവകാശങ്ങളും അധികാരങ്ങളുമില്ല. വെള്ളക്കാരന്‍ നിയമമുണ്ടാക്കുന്നു. ഞങ്ങളുടെ മേല്‍ കുറ്റമാരോപിക്കുന്നു. ഞങ്ങളെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നു, ഞങ്ങളെ ശിക്ഷിക്കുന്നു.

കോടതിമുറിയിലെ വെള്ള മേധാവിത്വം
ഞാനൊരു കാര്യം തെളിച്ചു ചോദിക്കട്ടെയോ? നീതിയുടെ നിര്‍വഹണത്തില്‍ ഈ വര്‍ണവ്യത്യാസം എന്തിനാണ്? ഈ കോടതിമുറിയില്‍ എന്റെ മുന്നില്‍ ഒരു വെളുത്ത ജഡ്ജിയും, വെളുത്ത പ്രോസിക്യൂട്ടറും, വെളുത്ത ഉദ്യോഗസ്ഥന്മാരും മാത്രം ഇരിക്കുന്നതെന്തുകൊണ്ട്? ഈ അന്തരീക്ഷത്തില്‍ നീതിയുടെ തുലാസ് സമതുലിതമായിരിക്കുമെന്ന് ആര്‍ക്കെങ്കിലും ആത്മാര്‍ത്ഥതയോടെ പറയാനാകുമോ? ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്തവന് സ്വന്തം വര്‍ഗക്കാരന്റെ, സ്വന്തം രക്തവും മാംസവുമായ സഹോദരന്റെ മുന്നില്‍ വിചാരണ ചെയ്യപ്പെടാനുള്ള അവസരം ഒരിക്കല്‍ പോലും കിട്ടാതെ പോയതെന്തുകൊണ്ട്?
എന്തുകൊണ്ടെന്ന് ഞാന്‍ പറഞ്ഞു തരാം. എത്രതന്നെ തത്വരഹിതമായ നീതിനിര്‍വഹണമായാലും ശരി, ഭരണാധികാരികളുടെ നയമനുസരിച്ചുള്ള നീതിമാത്രമേ ജനങ്ങള്‍ക്ക് കിട്ടൂ എന്ന് ഉറപ്പുവരുത്താനാണ് ഇത്.
ഈ കോടതി മുറിയിലെ വെള്ള മേധാവിത്വം എന്നെ അടിച്ചമര്‍ത്തുന്നതായി തോന്നിപ്പോകുന്നു. ഇതേ വെള്ളമേധാവിത്വം ഈ മുറിക്കു പുറത്ത് എന്റെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മനുഷ്യത്വരഹിതമായ അനീതികളുടെ ഓര്‍മയാണ് ഇത് എന്റെ മനസ്സിലെത്തിക്കുന്നത്.
വെള്ളക്കാരന്‍ നിയന്ത്രിക്കുന്ന പാര്‍ലമെന്റാണ് ഇവിടെ ഉള്ളതെന്നതുകൊണ്ടാണ് എനിക്ക് വോട്ടവകാശമില്ലാതെ പോയതെന്ന് ഇത് എന്നെ ഓര്‍മിപ്പിക്കുന്നു. എനിക്ക് ഭൂമിയില്ലാതെപോയത്, വെള്ളക്കാരായ നിങ്ങള്‍ ഭൂമിമുഴുക്കെ പിടിച്ചെടുത്ത് ഞങ്ങളെ പട്ടിണി മാത്രം തരുന്ന മൂലകളിലേക്ക് തള്ളിമാറ്റിയതുകൊണ്ടാണ്........
(മജിസ്‌ട്രേറ്റ് ഇടപെടുന്നു)

ജനങ്ങളുടെ ഇച്ഛ
ഇത്രയും കാലം ഞങ്ങള്‍ക്ക് അനീതിയും യാതനയും മാത്രം നല്‍കിയ വര്‍ണവിവേചകര്‍ ഇന്ന് ഈ കോടതിയില്‍ എനിക്ക് നീതിയും ന്യായവും നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കണമെന്നോ? ആഫ്രിക്കന്‍ ജനത ഈ കോടതിയെ കാണുക നിര്‍ഭയമായും നിഷ്പക്ഷമായും നീതി നല്‍കുന്ന സ്ഥാപനമായല്ല. വെള്ള മേധാവിത്വത്തിന്റെ എരിതീയില്‍ നിന്ന് മോചനത്തിനുവേണ്ടി മുറവിളികൂട്ടുന്ന ഞങ്ങളെപ്പോലുള്ളവരെ ശിക്ഷിക്കാനുള്ള ഉപകരണമായാണ്. കുറ്റവാളികള്‍ക്ക് നിരപരാധികളെ കോടതികളിലേക്ക് വലിച്ചിഴയ്ക്കാന്‍ അവസരമേകുന്നതാണ് ഈ നീതിന്യായവ്യവസ്ഥ. അനീതിമാത്രം ചെയ്യുന്നവര്‍ക്ക് നീതിമാന്‍മാരെ ശിക്ഷിക്കാനും പ്രതികാരം ചെയ്യാനുമുള്ളതാണ് ഈ വ്യവസ്ഥ. ഇത്രയുമാണ് എന്റെ ഒന്നാമത്തെ തടസ്സവാദം. എനിക്ക് ഈ കോടതിയില്‍ നീതി ലഭിക്കില്ല.
രണ്ടാമതായി, എനിക്ക് പ്രാതിനിധ്യമില്ലാത്ത പാര്‍ലമെന്റ് ഉണ്ടാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഞാന്‍ നിയമപരമായോ ധാര്‍മികമായോ ബാധ്യസ്ഥനല്ല എന്നുള്ളതാണ്.
ഒരു ഗവണ്‍മെന്റിന്റെ അധികാരത്തിന്റെ ഉറവിടം ജനങ്ങളുടെ ഇച്ഛയാണ് എന്ന തത്വം ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ഘടകവുമാണ്. വോട്ടവകാശവും നിയമനിര്‍മാണസഭയില്‍ പ്രാതിനിധ്യാവകാശവുമുള്ളവര്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് പറയുന്നത് മനസ്സിലാക്കാന്‍ കഴിയും. അതുപോലെ, ഞങ്ങളുണ്ടാക്കാത്ത നിയമം പാലിക്കാന്‍ ഞങ്ങള്‍ക്ക് ബാധ്യതയില്ല. ആ നിയമം നടപ്പാക്കുന്ന കോടതികളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതും ശരിയല്ല.
ജനാധിപത്യപരമായ മാറ്റങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ദക്ഷിണാഫ്രിക്കക്കാരുടെ അവകാശം ഇതിനുമുമ്പ് ഇത്തരം നിരവധി കേസുകളില്‍ കോടതികള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്ന വസ്തുത എനിക്കറിയാം. നമ്മുടെ ചില നീതിന്യായ ഉദ്യോഗസ്ഥന്മാര്‍ മനുഷ്യസമത്വം എന്ന തത്വം അംഗീകരിക്കാത്ത നയങ്ങളെ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. ഞങ്ങളുടെ ജനങ്ങള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നതിനെ അവര്‍ നിര്‍ഭയം അപലപിച്ചിട്ടുമുണ്ട്. ഇത്തരം അപൂര്‍വമായ അപവാദങ്ങള്‍ ഉണ്ടാകുന്നത് നീതിരഹിതവും പരിഹാസ്യവുമായ വ്യവസ്ഥയുടെ ഫലമായല്ല, അതിന് അതീതമായാണ്. തന്റെ സഹോദരന്മാര്‍ കറുത്തവരോട് കാട്ടുന്ന ക്രൂരതയ്‌ക്കെതിരെ നില്‍ക്കാനുള്ള നീതിബോധമുള്ള ആത്മാര്‍ത്ഥതയുള്ള ആളുകള്‍ ഈ നാട്ടിലെ വെള്ളക്കാര്‍ക്കിടയില്‍ പോലുമുണ്ടെന്നതിന്റെ തെളിവാണിത്. ജനാധിപത്യമുല്യങ്ങള്‍ പുലര്‍ത്തുന്ന വെള്ളക്കാരുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ അവരുടെ സംഖ്യ വളരെ ചെറുതാണെങ്കില്‍പോലും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് തികച്ചും ആരോഗ്യകരമായ ഒരു സൂചനയാണെങ്കില്‍പോലും ഞാന്‍ ഇതിനെക്കുറിച്ച് വ്യാമോഹങ്ങളൊന്നും വെച്ചുപുലര്‍ത്തുന്നില്ല. ആത്മാര്‍ത്ഥതയും നീതിബോധവുമുള്ള വെള്ളക്കാരുടെ എണ്ണം വളരെ കുറവാണ്. മാത്രവുമല്ല വെള്ള മേധാവിത്വം ഈ നാടിനെ വലിയ അപകടത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുകയെന്ന് ഭൂരിപക്ഷം വെള്ളക്കാരെ ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചിട്ടുമില്ല.
കറുത്തവന്റെ എതിര്‍പ്പ്
എതിര്‍ ചേരിയിലെ തന്നെ പിന്തുണയ്ക്കുന്ന ഏതാനും ചിലരില്‍ വിശ്വാസമര്‍പ്പിച്ച് യുദ്ധം ജയിക്കാമെന്ന് വ്യാമോഹിക്കുന്ന പടത്തലവന്റെ സ്ഥിതി ദയനീയമാവുകയേയുള്ളൂ. കഴിവുള്ള ഒരു പടത്തലവന്‍ തന്റെ പ്രവര്‍ത്തനത്തിന്റെ ന്യായത്തിലും തന്റെ പക്ഷത്തിന്റെ കാര്യത്തിലും വിശ്വാസമര്‍പ്പിച്ച് അന്ത്യം വരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുകയാണ് വേണ്ടത്.
വര്‍ണവിവേചനത്തെയും അതിന്റെ എല്ലാ പ്രകടിതരൂപങ്ങളെയും ഞാന്‍ കഠിനമായി വെറുക്കുന്നു. അതിനെതിരെയാണ് ഞാന്‍ ഇതുവരെയും പൊരുതിയത്. ഇപ്പോഴും പൊരുതുന്നത്. ജീവിതാന്ത്യം വരെയും പൊരുതാന്‍ ഉറച്ചിട്ടുള്ളത്. എന്നെ വിചാരണ ചെയ്യുന്ന ന്യായാധിപനെക്കുറിച്ച് എനിക്ക് ഉയര്‍ന്ന അഭിപ്രായമാണുള്ളതെങ്കിലും എനിക്ക് ചുറ്റുമുള്ള ഈ അവസ്ഥയെ ഏറ്റവും രൂക്ഷമായി ഞാന്‍ എതിര്‍ക്കുന്നു. വെള്ളക്കാരുടെ കോടതിയിലെത്തിയ കറുത്തവനാണ് ഞാനെന്ന് ഇത് എന്നെ ഓര്‍മിപ്പിക്കുന്നു. അങ്ങനെ ആവാന്‍ പാടില്ലായിരുന്നു. എന്നെ അധമനായി കരുതാത്ത, എനിക്ക് പ്രത്യേകതരം നീതിയാണ് നല്‍കേണ്ടത് എന്ന് വിശ്വസിക്കാത്ത ഒരു ദക്ഷിണാഫ്രിക്കന്‍ സഹോദരനാണ് എന്നെ വിചാരണ ചെയ്യുന്നതെങ്കില്‍ അത് എനിക്ക് എത്ര വലിയ ആശ്വാസമാകുമായിരുന്നു. കോടതിയുടെ വിശ്വാസവും സുരക്ഷിതത്വബോധവും ഉണ്ടാക്കാന്‍ പറ്റിയതല്ല ഇപ്പോള്‍ ഇവിടെയുള്ള അന്തരീക്ഷം.
നീതിപൂര്‍വം വിചാരണ നടത്തുമെന്നും എന്റെ നിറം ഈ കേസ് വിചാരണയില്‍ പരിഗണിക്കപ്പെടുകയില്ലെന്നുമൊക്കെ അങ്ങ് എനിക്ക് മറുപടി നല്‍കിയേക്കാം. പക്ഷെ, ആ മറുപടി ഞാന്‍ ഉന്നയിച്ച വാദങ്ങള്‍ക്കുള്ള മറുപടിയാവുകയില്ല.
ആഫ്രിക്കക്കാരുടെ ആശങ്കകള്‍
ഈ കോടതിയിലെ ന്യായാധിപനോടുള്ള വ്യക്തിപരമായ പരാമര്‍ശങ്ങളല്ല ഞാന്‍ നടത്തിയത്. ഈ നാട്ടിലെ കോടതികളുടെ ഘടന, നീതി ലഭിക്കുമോ എന്ന കാര്യത്തില്‍ കറുത്തവന്റെ മനസ്സില്‍ ന്യായമായ സംശയമുളവാക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങ് വാക്കാല്‍ നല്‍കുന്ന ഉറപ്പുകളൊന്നും ആ സംശയം നീക്കാന്‍ പര്യാപ്തമാവില്ല. നീതിന്യായ വിഭാഗത്തിലെ നിയമനങ്ങളില്‍ ഇപ്പോഴുള്ള അന്യായമായ വര്‍ണവിവേചനം നിര്‍ത്തുകമാത്രമാണ് ആഫ്രിക്കക്കാരുടെ ആശങ്കകള്‍ തീര്‍ക്കാനുള്ള ഏക പോംവഴി. മറ്റൊരു പ്രശ്‌നമുണ്ട്. നീതി, ധാര്‍മികത, മര്യാദ തുടങ്ങിയ കാര്യങ്ങളില്‍ വെള്ളക്കാര്‍ക്കും കറുത്തവര്‍ക്കും സമാനമായ കാഴ്ചപ്പാടല്ലേ ഉള്ളത്. അതുകൊണ്ടുതന്നെ, നീതിപൂര്‍വം പ്രവര്‍ത്തിക്കുമെന്ന് അങ്ങ് ഉറപ്പു നല്‍കുമ്പോഴും ആ നീതിയുടെ തോത് എത്ര എന്ന് എനിക്ക് കണക്കാക്കാനാവില്ല. ദക്ഷിണാഫ്രിക്കക്കാരുമായി ഇടപെടുമ്പോള്‍ ഈ നാട്ടിലെ വെളുത്തവര്‍ഗ്ഗക്കാര്‍ നീതിപൂര്‍വമെന്ന് കരുതി തന്നെ സ്വീകരിക്കുന്ന നടപടികള്‍ പരിഷ്‌കൃതലോകത്തിലെ മുഴുവന്‍ മനുഷ്യരെയും ഞെട്ടിക്കുന്നവയാണ്. അവര്‍ ഞങ്ങളുടെ ആശയാഭിലാഷങ്ങള്‍ അടിച്ചമര്‍ത്തുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ഞങ്ങളുടെ വഴി തടയുന്നു. ധാര്‍മികവും ഭൗതികവുമായ പുരോഗതിക്കുള്ള എല്ലാ അവസരങ്ങളും നിഷേധിക്കുന്നു. ജീവിതത്തിലെ നല്ലതായുള്ളതെല്ലാം വെള്ളക്കാര്‍ക്കുള്ളതാണ്. വെള്ളക്കാരന്റെ തീന്‍മേശയില്‍ നിന്ന് തെറിച്ചു വീഴുന്ന അംശങ്ങള്‍ ഭക്ഷിച്ച് ഞങ്ങള്‍ സംതൃപ്തരായി ജീവിച്ചുകൊള്ളണം. ഇതാണ് വെള്ളക്കാരന്റെ നീതിയും ന്യായവും. വെള്ളക്കാരന്റെ ധാര്‍മികബോധം ഇതാണ്.
ഈ രാജ്യത്തെ ഭൂരിപക്ഷം ജനതയെ അധമത്വത്തിലും അടിമത്വത്തിലും ഏതളവുവരെ വെള്ളക്കാരന്‍ തളച്ചിട്ടിട്ടുണ്ടെന്ന് അളന്നുവേണം വെള്ളക്കാരന്റെ എല്ലാ ന്യായീകരണങ്ങളെയും വിലയിരുത്താന്‍ .
വര്‍ണവിവേചനത്തിന് എതിരെയും സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ള പോരാട്ടം ഏറ്റവും മഹത്തരമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കയ്‌പേറിയ അനുഭവങ്ങളിലൂടെ ഞങ്ങള്‍ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ട്. ഞങ്ങളുടെ അവകാശങ്ങളെ പുച്ഛിക്കുന്ന ഞങ്ങളുടെ ക്ഷേമത്തോട് തികഞ്ഞ അനാസ്ഥ പുലര്‍ത്തുന്ന, വെള്ളത്തൊലിക്കാര്‍ മനുഷ്യവര്‍ഗത്തിലെ നിര്‍ഭയരും നിഷ്ഠൂരരുമായ കൂട്ടരാണ്. അവരുടെ ഉറപ്പുകള്‍ക്ക് ഒരര്‍ത്ഥവുമില്ല. തികഞ്ഞ ആത്മവഞ്ചനയാണവ.
എന്റെ തടസ്സവാദങ്ങള്‍ നിസ്സാരമെന്ന് പറഞ്ഞ് അങ്ങ് തള്ളുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ പരാമര്‍ശിച്ച അനീതികളും അന്യായങ്ങളും ഈ നാട്ടിനും ജനങ്ങള്‍ക്കും ഏറ്റവും അപകടകരമായ അവസ്ഥയുണ്ടാക്കുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഞാന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഈ തെറ്റുകള്‍ ഉടനെ തിരുത്തുന്നില്ലെങ്കില്‍, കോടതിയില്‍ കാര്യങ്ങള്‍ തുറന്നു പറയുന്നതുപോലും ഭീരുത്വം നിറഞ്ഞ നടപടിയായി ഞങ്ങള്‍ കരുതുന്ന കാലം വരുമെന്ന് പറയുമ്പോള്‍ ഞാന്‍ ഭീഷണി ഉയര്‍ത്തുകയാണെന്ന് അങ്ങ് ധരിക്കരുത്.
(തടസ്സവാദങ്ങള്‍ മജിസ്‌ട്രേറ്റ് നിരസിച്ചു)