കഴിഞ്ഞവര്‍ഷം 37 മില്ലിമീറ്റര്‍ മഴ കുറവ്; വരള്‍ച്ച കനക്കാന്‍ സാധ്യത
Posted on: 22 Mar 2013
ഇന്ന് ലോക ജലദിനം

കോഴിക്കോട്: 26 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കുറച്ച് മഴ ലഭിച്ച വര്‍ഷമാണ് കടന്നുപോയത്. വീണ്ടും ഒരു ലോകജലദിനം ആചരിക്കുന്ന ഇന്ന്, വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ സൂചനയാണ് 2012 നല്‍കുന്നത്.
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 1992-ല്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജല സംരക്ഷണത്തിനായി മാര്‍ച്ച് 22 ലോകജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആചരണത്തിനപ്പുറത്ത് ജലദൗര്‍ലഭ്യം ഒരു യാഥാര്‍ഥ്യമായി ലോകത്തെ ഗ്രസിക്കുകയാണ്; നമ്മള്‍ കേരളീയരേയും.
ശരാശരി 3000 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ജൂണ്‍- സപ്തംബര്‍), വടക്കുകിഴക്കന്‍ കാലവര്‍ഷം (ഒക്ടോബര്‍-ഡിസംബര്‍), ഇടമഴ എന്നിങ്ങനെ മൂന്നു ഘട്ടമായാണ് കേരളത്തില്‍ മഴപെയ്യുന്നത്.
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കുറഞ്ഞാലും വടക്കുകിഴക്കന്‍ കാലവര്‍ഷം ശക്തമായി പെയ്യും. ഇങ്ങനെ വര്‍ഷത്തില്‍ ലഭിക്കുന്ന മഴയുടെ തോത് പലപ്പോഴും ശരാശരി പുലര്‍ത്തും. എന്നാല്‍ 2012-ല്‍ മൂന്നുഘട്ടത്തിലും പെയ്ത മഴ ശരാശരിയിലും 37 മില്ലിമീറ്റര്‍ കുറവായിരുന്നു. ഇതിനുമുമ്പ് 2008-ല്‍ ഇത് ശരാശരിയിലും 20 മില്ലിമീറ്റര്‍ കുറഞ്ഞു. ആ വര്‍ഷം കടുത്ത വരള്‍ച്ചയാണ് കേരളം നേരിട്ടത്. ശരാശരിയിലും 42 മില്ലിമീറ്റര്‍ മഴ കുറവ് ലഭിച്ച 1986-ലാണ് കേരളം ഏറ്റവുംകടുത്ത വരള്‍ച്ച നേരിട്ടത്. എന്നാല്‍ 1988-ല്‍ പതിവുപോലെ മഴ ലഭിച്ചു.
ഏതെങ്കിലും ഒരുവര്‍ഷത്തെ കണക്കുവെച്ച് മഴ കുറഞ്ഞതിന്റെ കാരണം വിലയിരുത്താനാവില്ലെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എന്‍.ബി. നരസിംഹപ്രസാദ് പറഞ്ഞു. തുടര്‍ച്ചയായി മുന്നുവര്‍ഷമെങ്കിലും ഒരേ രീതിയില്‍ ശരാശരിയിലും താഴെ മഴ ലഭിക്കുമ്പോള്‍മാത്രമേ ഇതേക്കുറിച്ച് ശാസ്ത്രീയമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.