goodnews head

മകള്‍ക്കൊപ്പം 11 യുവതികള്‍ക്ക് നിക്കാഹൊരുക്കി അബ്ദുള്‍ലത്തീഫ്‌

Posted on: 12 Feb 2013


കാസര്‍കോട്: മകള്‍ക്കൊപ്പം 11 പേര്‍ക്കുകൂടി മാംഗല്യമൊരുക്കി നിക്കാഹിന്റെ മധുരം സമൂഹത്തിലേക്കുകൂടി എത്തിക്കുകയാണ് അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ്. ലത്തീഫിന്റെ മകള്‍ ആയിഷത്ത് ഷക്കീലയുടെ വിവാഹം മേല്പറമ്പിലെ ഡോ. ഇസ്മയില്‍ ഫവാസുമായി നടത്തിയപ്പോഴാണ് മറ്റ് 11 യുവതികള്‍ക്കുകൂടി നിക്കാഹ് നടത്തിയത്.

കഴിഞ്ഞദിവസം ഉപ്പളഗേറ്റില്‍ നടന്ന വിവാഹച്ചടങ്ങാണ് 22 പേരെക്കൂടി പുതിയ ജീവിതത്തിലേക്ക് നയിച്ചത്. വധൂവരന്മാര്‍ക്കാവശ്യമായ മുഴുവന്‍ വസ്ത്രങ്ങളും ഓരോ യുവതിക്കും പത്തുപവന്‍ സ്വര്‍ണവും നല്‍കിയാണ് ലത്തീഫ് കല്യാണം നടത്തിയത്. സ്വന്തം മകളുടെ കല്യാണം നടത്തുമ്പോള്‍ മറ്റ് കുടുംബങ്ങളിലേക്കുകൂടി ആ സന്തോഷം എത്തിക്കുകയായിരുന്നു ലത്തീഫ്.

പയ്യക്കി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ നിക്കാഹിന് നേതൃത്വം നല്‍കി. കെ.വി.അബ്ബാസ് ദാരിമി ഖുത്തുബ നിര്‍വഹിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തുള്ള നിരവധിപേര്‍ നിക്കാഹില്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial