തമിഴ്‌നാട് നിയമസഭ റഹ്മാനെ അഭിനന്ദിച്ചു

Posted on: 24 Feb 2009


ചെന്നൈ: ഓസ്‌കര്‍ പുരസ്‌കാരം നേടിയ സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാനെ തമിഴ്‌നാട് നിയമസഭ അഭിനന്ദിച്ചു. ചോദ്യോത്തരവേള കഴിഞ്ഞ ഉടന്‍ സ്​പീക്കര്‍ എ.ഔഡിയപ്പന്‍ 'സ്‌ലം ഡോഗ് മില്യനയറി'ലെ സംഗീതസംവിധാനത്തിന് റഹ്മാന് രണ്ട് ഓസ്‌കര്‍ ലഭിച്ചതായി സഭയെ അറിയിച്ചു. സാമാജികര്‍ കൈയടിയോടെയാണ് ഇത് സ്വീകരിച്ചത്.

''ലോകസിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍നിന്ന് ഒരാള്‍ ഈ പുരസ്‌കാരം നേടിയിരിക്കുന്നു'' ഔഡിയപ്പന്‍ പറഞ്ഞു. ഒരു തമിഴന്‍ സിനിമാലോകത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയതില്‍ ഈ സഭ റഹ്മാനെ അഭിനന്ദിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




MathrubhumiMatrimonial