ദൈവത്തിന്റെ സ്വന്തം നാട്ടില്‍ യേശു പിറക്കട്ടെ
Posted on: 24 Dec 2012
മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ്പ്, തൃശ്ശൂര്‍ അതിരൂപത
ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചതിന്റെ ആഘോഷമാണ് ക്രിസ്മസ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നമുക്ക് ആഹഌദപൂര്‍വം ക്രിസ്മസിനെ വരവേല്‍ക്കാം. പ്രകൃതിരമണീയവും ഫലസമൃദ്ധവുമായ കേരളത്തിന്റെ ഭൂപ്രകൃതി ആസ്വദിച്ചവര്‍ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് ഈ നാടിനെ വിശേഷിപ്പിച്ചതില്‍ അതിശയോക്തിയുമില്ല.
ദൈവത്തിന്റെ സ്വന്തം നാടായ പറുദീസ അവിടുന്ന് ഭൂമിയിലാണ് സ്ഥാപിച്ചത്. അവിടെയാണ് ദൈവം മനുഷ്യനെ പാര്‍പ്പിച്ചത്. അവനെ ഭൂമിയുടെ അധിപനുമാക്കി. എന്നാല്‍ മനുഷ്യന്‍ ദൈവത്തെ തിരസ്‌കരിച്ച് പാപം ചെയ്തപ്പോള്‍ ഭൂമിയില്‍ തിന്മ കടന്നുകൂടി. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പറയുന്നതുപോലെ ''ദൈവത്തെ നിഷേധിക്കുന്നവന്‍ മനുഷ്യനേയും നിഷേധിക്കുന്നു.'' ദൈവനിഷേധത്തിന്റെ ഫലമായി നമ്മുടെ നാട്ടിലും തിന്‍മ ഏറിവരികയാണ്.
ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ മദ്യപാനം, ആത്മഹത്യ, സ്ത്രീപീഡനം, കുറ്റകൃത്യങ്ങള്‍, കുടുംബത്തകര്‍ച്ചകള്‍, ഭ്രൂണഹത്യ തുടങ്ങിയവ കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
''ദൈവം നമ്മോടുകൂടെ'' എന്നര്‍ഥമുള്ള 'എമ്മാനുവേല്‍' ആയ യേശു നമ്മോടുകൂടെ വസിക്കണമെങ്കില്‍ ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടുതന്നെയാക്കേണ്ടതുണ്ട്. അതിന് യേശു നല്‍കുന്ന രക്ഷയും സമാധാനവും ഐശ്വര്യവും ഈ നാടിന് കൂടുതല്‍ ലഭിക്കേണ്ടതുണ്ട്.
മനുഷ്യന്‍ ദൈവത്തെ ഉപേക്ഷിച്ചാലും ദൈവം മനുഷ്യനെ ഉപേക്ഷിക്കുന്നില്ല എന്നതിന്റെ തെളിവാണ് ക്രിസ്മസ്. ദൈവത്തില്‍നിന്നകന്ന മനുഷ്യനെ രക്ഷിക്കാനാണ് ദൈവപുത്രനായ യേശു ഭൂമിയില്‍ ജനിച്ചത്. ഈ മനുഷ്യാവതാരത്തിന്റെ ലക്ഷ്യം സുവിശേഷത്തില്‍ പറയുന്നത് ഇപ്രകാരമാണ്. ''തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം അത്രമാത്രം ലോകത്തെ സ്‌നേഹിച്ചു.'' (യോഹ,3:16). ലോകത്തെ രക്ഷിക്കാനാണ് പിതാവായ ദൈവം തന്റെ പുത്രനെ നമ്മോടുകൂടെ ആയിരിക്കാന്‍ അയച്ചത്. ഈ രക്ഷകന് നല്‍കാന്‍ മാലാഖ യൗസേപ്പിനോട് നിര്‍ദ്ദേശിച്ച പേര് ദൈവം രക്ഷിക്കുന്നു എന്നര്‍ഥമുള്ള യേശു എന്നാണ്. ദൈവം നമ്മെ രക്ഷിക്കുന്നത് യേശുവിലൂടെയാണ്.
പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിന്റെ രൂപത്തിലോ കാല്‍വരിയില്‍ കുരിശില്‍ കിടക്കുന്ന രൂപത്തിലോ ആണ് കൂടുതലായും യേശു നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.
ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിച്ച് നമ്മെ രക്ഷിക്കുന്ന യേശു രണ്ടു കാര്യങ്ങളാണ് നമ്മോട് ആവശ്യപ്പെടുന്നത്. ''മാനസാന്തരപ്പെടുകയും സുവിശേഷത്തില്‍ വിശ്വസിക്കുകയും ചെയ്യുക.'' (മാര്‍ക്കോസ് 1:15) നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടാകാന്‍ നമുക്ക് തിന്മയില്‍നിന്ന് വിട്ടകലാം. നന്മയുടെ സദ്ഫലങ്ങള്‍ സമൃദ്ധമായി പുറപ്പെടുവിക്കാം. ദൈവത്തെ കൂടാതെ രക്ഷയും സമാധാനവും ഉണ്ടാകില്ല. നമ്മോടുകൂടെ വസിക്കുന്ന ദൈവത്തെ കണ്ടെത്താം. ആത്മീയതയുെട ആര്‍ഷസംസ്‌കാര പൈതൃകമുള്ള ഈ നാടിനെ നന്മകള്‍ കൊണ്ടുനിറയ്ക്കാം.