ഈ പുരസ്‌കാരം അമ്മയ്ക്കും ദൈവത്തിനും -റഹ്മാന്‍

Posted on: 24 Feb 2009


ലോസ് ആഞ്ജലിസ്: എല്ലാ പുകളും ഇരൈവനുക്ക്-ഇരട്ടഓസ്‌കര്‍ നേട്ടത്തോടുള്ള എആര്‍. റഹ്മാന്റെ പ്രതികരണം ഇതായിരുന്നു. പുരസ്‌കാരങ്ങള്‍ ദൈവത്തിനും അമ്മയ്ക്കും സമര്‍പ്പിക്കുന്നതിനും കൊഡാക് തിയേറ്ററില്‍ റഹ്മാന്‍ പറഞ്ഞു.
സ്‌ലം ഡോഗിന്റെ സംഗീതം ഇത്രത്തോളം ഉയര്‍ന്നുകേള്‍ക്കുമെന്ന് പ്രതീക്ഷിച്ചതല്ല. പ്രതീക്ഷകളൊന്നുമില്ലാതെ ജോലിചെയ്യുകയാണ് വേണ്ടത് -റഹ്മാന്‍ പറഞ്ഞു.

പുരസ്‌കാരം നേടിയ 'ജയ്‌ഹോ' എന്ന പാട്ടിലെ വരികളിലാണ് ശക്തിയുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുല്‍സാറാണ് 'ജയ്‌ഹോ' എഴുതിയത്.

'യുവ്‌രാജ്' എന്ന ചിത്രത്തിനുവേണ്ടി സംഗീതം ചിട്ടപ്പെടുത്തുമ്പോള്‍ അതിന്റെ സംവിധായകനായ സുഭാഷ്ഗായില്‍ നിന്നാണ് 'ജയ്‌ഹോ'യുടെ ആശയം പുറത്തുവന്നത്. തന്നെ സ്നേഹിച്ച എല്ലാ ഇന്ത്യക്കാരോടും വോട്ടുചെയ്ത അമേരിക്കക്കാരോടും കടപ്പെട്ടിരിക്കുന്നെന്നും റഹ്മാന്‍ ലോസ് ആഞ്ജലിസില്‍ നിന്ന് ഫോണില്‍ പറഞ്ഞു.






MathrubhumiMatrimonial